യുക്രൈനിലെ സ്റ്റാര്‍ലിങ്ക് സേവനം; ചിലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാനാവില്ലെന്ന് ഇലോണ്‍ മസ്‌ക്


Photo:Gettyimages

വാഷിങ്ടണ്‍: റഷ്യയുടെ ആക്രമണം നേരിടുന്ന യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി എത്തിക്കുന്നതിനുള്ള ചിലവ് അനിശ്ചിതകാലത്തേക്ക് വഹിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ലിങ്കിന് വേണ്ടി സംഭാവന നല്‍കാന്‍ പെന്റഗണിനോട് സ്‌പേസ് എക്‌സ് ആവശ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മസ്‌കിന്റെ പ്രതികരണം.

യുക്രൈനില്‍ സ്റ്റാര്‍ലിങ്കിന്റെ ചിലവിന് പണം നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ എന്ന് യുഎസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഉപഗ്രഹം വഴിയുള്ള ആശയ വിനിമയ സാധ്യതയുമായി ബന്ധപ്പെട്ട് സ്‌പേസ് എക്‌സ് ഉള്‍പ്പടെയുള്ള കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പെന്റഗണ്‍ പറഞ്ഞു.യുക്രൈനില്‍ ഉപഗ്രഹ സേവനം നിലനിര്‍ത്തുന്നതിന് ഒരു മാസം ഏകദേശം രണ്ട് കോടിയോളം ഡോളര്‍ തനിക്ക് ചിലവാകുന്നുണ്ടെന്നാണ് മസ്‌ക് പറയുന്നത്. ഇതിനകം എട്ട് കോടിയോളം ഡോളര്‍ ചിലവാക്കിക്കഴിഞ്ഞുവെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞു.

നേരത്തെ ചിലവാക്കിയ തുക നല്‍കാനല്ല സ്‌പേസ് എക്‌സ് പറയുന്നത്. നിലവിലുള്ള സംവിധാനം അനിശ്ചിതകാലത്തേക്ക് തുടര്‍ന്നുപോവാനാവില്ല. മാത്രവുമല്ല ആയിരക്കണക്കിന് ടെര്‍മിനലുകളില്‍ നിന്ന് സാധാരണ വീടുകളിലെ ഉപയോഗതത്തേക്കാള്‍ നൂറിരട്ടി ഡാറ്റ ഉപയോഗം നടക്കുന്നുണ്ട്. അത് യുക്തിരഹിതമാണ്. മസ്‌ക് ട്വിറ്ററില്‍ പറഞ്ഞു.

ഇതോടൊപ്പം സൈബര്‍ ആക്രമണങ്ങളും ജാമ്മിങ് ശ്രമങ്ങളും തടയാനുള്ള പ്രതിരോധ നടപടികളും സ്വീകരിക്കേണ്ടി വരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രൈനില്‍ സ്‌പേസ് എക്‌സിന് സേവനം തുടരുന്നതിന് പണം ചിലവഴിക്കാന്‍ സാധിക്കില്ലെന്നും യുഎസ് സൈന്യം പ്രതിമാസ ചിലവ് വഹിക്കാന്‍ തയ്യാറായില്ലെങ്കില്‍ യുക്രൈനില്‍ കമ്പനി പണം ചിലവാക്കുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്ന് കാണിച്ച് സ്‌പേസ് എക്‌സ് പെന്റഗണിലേക്ക് കത്തെഴുതിയതായി വ്യാഴാഴ്ച സ്‌പേസ് എക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫെബ്രുവരിയില്‍ റഷ്യയുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ യുക്രൈനിലെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെയാണ് സ്റ്റാര്‍ലിങ്ക് സഹായവുമായി രംഗത്തെത്തിയത്. ആയിരക്കണക്കിന് ടെര്‍മിനലുകളാണ് (ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഉപകരണങ്ങള്‍) സ്റ്റാര്‍ലിങ്ക് ഇവിടെ എത്തിച്ചത്. യുക്രൈന്‍ സൈന്യവും ഭരണ കര്‍ത്താക്കളും സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റിയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്. അതേസമയം സ്റ്റാര്‍ലിങ്ക് സേവനം രാജ്യത്ത് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ യുക്രൈന്‍ ഭരണകൂടവും നടത്തിവരുന്നുണ്ട്.

Content Highlights: SpaceX cannot fund Ukraine's vital Starlink internet indefinitely musk tweets

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented