മൊബൈല്‍ഫോണുകളില്‍ നേരിട്ട് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ്; സ്റ്റാര്‍ലിങ്കും ടി-മൊബൈലും കൈകോര്‍ക്കുന്ന


ടി-മൊബൈലിന്റെ മിഡ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിച്ചാണ് സ്റ്റാര്‍ലിങ്ക് പുതിയ നെറ്റ് വര്‍ക്ക് ആരംഭിക്കുക.

വ്യാഴാഴ്ച ടെക്സാസിലെ ബൊകാ ചിക ബീച്ചിൽ നടന്ന പരിപാടിയിൽ സ്പേസ് എക്സ് മേധാവി ഇലോൺ മസ്കും ടി-മൊബൈൽ മേധാവി മൈക്ക് സിവേർട്ടും | Photo: Michael Gonzalez/Getty Images/AFP

യുഎസ് ടെലികോം കമ്പനിയായ ടി-മൊബൈലും ഇലോണ്‍ മസ്‌ക് ഉടമയായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ ലിങ്കും ചേര്‍ന്ന് യുഎസിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാന്‍ പദ്ധതിയിടുന്നു. ഇക്കാര്യം വ്യാഴാഴ്ചയാണ് ഇരു കമ്പനികളും വെളിപ്പെടുത്തിയത്. മൊബൈല്‍ ഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതുവഴി ടവറുകളില്ലാത്ത ഇടങ്ങളിലും ഫോണുകളില്‍ കണക്റ്റിവിറ്റി ലഭിക്കും. സന്ദേശങ്ങളും ചിത്രങ്ങളും അയക്കാന്‍ ഇതുവഴി സാധിക്കും. അടിയന്തിര സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഈ സംവിധാനം ഏറെ പ്രയോജനകരമാവുമെന്ന് വ്യാഴാഴ്ച ഇരു കമ്പനികളും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. ടി-മൊബൈൽ സിഇഒ മൈക്ക് സിവേർട്ടും പരിപാടിയിൽ പങ്കെടുത്തു.

ടി-മൊബൈലിന്റെ മിഡ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിച്ചാണ് സ്റ്റാര്‍ലിങ്ക് പുതിയ നെറ്റ് വര്‍ക്ക് ആരംഭിക്കുക. ടി മൊബൈലിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്ന സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും.

3000-ഓളം ചെറു ഉപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്കിന് വേണ്ടി സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്.

നിര്‍മാണം പൂര്‍ത്തിയായാല്‍ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ വരും തലമുറ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ടി മൊബൈല്‍ വഴിയുള്ള മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള വലിയ ആന്റിനകളോടുകൂടിയ ഉപഗ്രഹങ്ങളായിരിക്കും ഇവയെന്ന് മസ്‌ക് പറഞ്ഞു.

അതേസമയം ടി-മൊബൈലിനെ നേരിടാന്‍ യുഎസിലെ മറ്റ് ടെലികോം കമ്പനികള്‍ അവരുടെ മിഡ് ബാന്‍ഡ് 5ജി നെറ്റ് വര്‍ക്ക് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.

5ജി സേവനങ്ങള്‍ക്ക് ഏറ്റവും മികച്ചത് മിഡ്-ബാന്‍ഡും സി-ബാന്‍ഡും ആണ്. പരമാവധി ദൂരത്തിലും ഗുണമേന്മയിലും സേവനം നല്‍കാന്‍ ഈ ഫ്രീക്വന്‍സിയാണ് നല്ലത്.

ടെക്സ്റ്റ് സന്ദേശങ്ങളുടെ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതിന് പിന്നാലെ വോയ്‌സ്, ഡാറ്റ കവറേജും ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപനമായ എഎസ്ടി സ്‌പേസ് മൊബൈലും അധിക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ഫോണുകളില്‍ നേരിട്ട് കണക്റ്റിവിറ്റി എത്തിക്കാനാവുന്ന ആഗോള സെല്ലുലാര്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlights: SpaceX and T-Mobile plan to connect mobile phones to satellites

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented