സ്‌പേസ് എക്‌സിന്റെ രണ്ടാമത് ഡ്രാഗണ്‍ സപ്ലൈ കാപ്‌സ്യൂള്‍ വിക്ഷേപിച്ചു. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഞായറാഴ്ചയായിരുന്നു വിക്ഷേപണം. തിങ്കളാഴ്ച പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കുന്ന രണ്ടാമത്തെ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ആണിത്. മുമ്പ് നവംബര്‍ 15-ന് നടത്തിയ വിക്ഷേപണത്തില്‍ നാല് ബഹിരാകാശ സഞ്ചാരികളെ നിലയത്തില്‍ എത്തിച്ചിരുന്നു.
അപ്‌ഗ്രേഡ് ചെയ്ത ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ആണ് ഇത്തവണ സ്‌പേസ് എക്‌സ് വിക്ഷേപിച്ചത്. ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായുള്ള സാധന സാമഗ്രികള്‍ ഉള്‍പ്പടെ 2903 കിലോ ഗ്രാം ഭാരമുള്ള ചരക്കുകളാണ് ഇത്തവണ പേടകത്തില്‍ അയച്ചത്. പേടകം ആദ്യമായി ഓട്ടോണമസ് ഡോക്കിങ് നടത്തുകയും ചെയ്തു.
Success! At 1:40pm ET, @SpaceX's upgraded Dragon cargo spacecraft autonomously docked to the @Space_Station.
— NASA (@NASA) December 7, 2020
🐉 This is the 1st automated docking for a SpaceX cargo resupply mission & the 1st time two Dragon spacecraft are on station simultaneously: pic.twitter.com/Qj6n9KLnxO
ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി റോസ്റ്റ് ചെയ്ത ടര്‍ക്കി, കോണ്‍ബ്രെഡ് ഡ്രെസിങ്, ക്രാന്‍ബെറി സോസ്, ഷോര്‍ട്ട് ബ്രെഡ് കുക്കീസ്, ഐസിങ് ട്യൂബ്‌സ് പോലുള്ള സാധനങ്ങള്‍ ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ക്കായി അയച്ചിട്ടുണ്ട്.
കോവിഡ്-19 മരുന്ന് ഗവേഷണ പരീക്ഷണത്തിനായുള്ള സാമഗ്രികള്‍ ഇത്തവണ അയച്ച ചരക്കുകളില്‍ ഉള്‍പ്പെടുന്നു. ആദ്യമായാണ് ബഹിരാകാശത്ത് വെച്ച് കോവിഡ്-19 പരീക്ഷണം നടത്തുന്നത്.
2012 മുതല്‍ ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കുകള്‍ അയക്കുന്നതിന് സ്‌പേസ് എക്‌സ് പങ്കാളിയാണ്. പരിഷ്‌കരിച്ച ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഉപയോഗിക്കുന്നു എന്നതാണ് ഇത്തവണത്തെ വിക്ഷേപണത്തിന്റെ പ്രത്യേകത.
പഴയ ഡ്രാഗണ്‍ കാപ്‌സ്യൂള്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി 50 ശതമാനം അധികം ഭാരം വഹിക്കാന്‍ പുതിയ കാപ്‌സ്യൂളിന് ശേഷിയുണ്ട്. മനുഷ്യ സഹായമില്ലാതെ ബഹിരാകാശ നിലയവുമായി സ്വയം ഡോക്ക് ചെയ്യാനുള്ള ശേഷിയും ഇതിനുണ്ട്.
Content Highlights: space X second gragon capsule launched