പ്ലേ സ്റ്റേഷന്‍ 5 (പിഎസ്5) ഗെയിമിങ് കണ്‍സോള്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഫെബ്രുവരി രണ്ടിന് പിഎസ്5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സോണി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 

പിഎസ് 5ന് വേണ്ടിയുള്ള പ്രീ ബുക്കിങ് ജനുവരി 12 ആരംഭിക്കും. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് ഉള്‍പ്പടെയുള്ള മുന്‍നിര റീടെയില്‍ സ്ഥാപനങ്ങളിലെല്ലാം ബുക്കിങ് സൗകര്യം ലഭ്യമാവും. 

പ്ലേ സ്റ്റേഷന്റെ മുഖ്യ എതിരാളികളില്‍ ഒന്നായ എക്‌സ് ബോക്‌സ് ഗെയിമിങ് കണ്‍സോളിന്റെ രണ്ട് മോഡലുകള്‍ നവംബറില്‍ മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സോണി പ്ലേ സ്റ്റേഷന്‍ 5 ചില സുപ്രധാന വിപണികളിലായി അവതരിപ്പിച്ചത്.

Content Highlights: Sony to launch PlayStation 5 in India in February