സ്മാര്‍ട്‌ഫോണ്‍ ഗെയിമുകള്‍ക്കായി സോണി പ്ലേ സ്റ്റേഷന്‍ സ്റ്റുഡിയോസ് മൊബൈല്‍ ഡിവിഷന്‍


സോണിയുടെ തന്നെ ജനപ്രിയ ഗെയിമിങ് പ്ലാറ്റ്‌ഫോമായ പ്ലേ സ്റ്റേഷനോട് കിടപിടിക്കുന്ന ഉന്നത നിലവാരമുള്ള സ്മാര്‍ട്‌ഫോണ്‍ ഗെയിമുകള്‍ വികസിപ്പിക്കാനാണ് നീക്കം. 

പ്രതീകാത്മക ചിത്രം | Photo: Tauseef MUSTAFA / AFP

സ്മാര്‍ട്‌ഫോണുകള്‍ക്കുവേണ്ടി നിലവാരമുള്ള ഗെയിമുകള്‍ നിര്‍മിക്കുന്നതിനായി പുതിയ വിഭാഗത്തിന് തുടക്കമിട്ട് സോണി. സോണി പ്ലേ സ്റ്റേഷന്‍ സ്റ്റുഡിയോസ് മൊബൈല്‍ ഡിവിഷന്‍ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. സോണി അടുത്തിടെ ഏറ്റെടുത്ത സാവേജ് ഗെയിം സ്റ്റുഡിയേസിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും പുതിയ വിഭാഗം.

സോണിയുടെ തന്നെ ജനപ്രിയ ഗെയിമിങ് പ്ലാറ്റ്‌ഫോമായ പ്ലേ സ്റ്റേഷനോട് കിടപിടിക്കുന്ന ഉന്നത നിലവാരമുള്ള സ്മാര്‍ട്‌ഫോണ്‍ ഗെയിമുകള്‍ വികസിപ്പിക്കാനാണ് നീക്കം.

സാവേജ് ഗെയിം സ്റ്റുഡിയോസ് വലിയ പശ്ചാത്തലമുള്ള സ്ഥാപനമൊന്നും അല്ലെങ്കിലും ക്ലാഷ് ഓഫ് ക്ലാന്‍സ്, ആംഗ്രി ബേഡ്‌സ് എന്നിവയുടെയെല്ലാം പിന്നണിയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗെയിമിങ് രംഗത്ത് അനുഭവസമ്പത്തുള്ള മിഖായില്‍ കാറ്റ്‌കോഫ് (റോവിയോ, സിംഗ, ഫണ്‍ പ്ലസ്, സൂപ്പര്‍സെല്‍), നഡ്ജിം ആദിര്‍ (വാര്‍ഗെയിമിങ്, റോവിയോ, ഗ്രീ), മൈക്കല്‍ മക്മാനസ് (വാര്‍ഗെയിമിങ്, ഇന്‍സോമ്‌നിയാക്, കബാം) എന്നിവരാണ് ഈ സ്ഥാപനം തുടങ്ങിയത്.

പ്ലേ സ്റ്റേഷന്‍ സ്റ്റുഡിയോസ് മൊബൈല്‍ ഡിവിഷന്‍ ഇതിനകം തന്നെ ഒരു സ്മാര്‍ട്‌ഫോണ്‍ ഗെയിമിന്റെ പണിപ്പുരയിലാണ് എന്നാണ് വിവരം.

പേഴ്‌സണല്‍ കംപ്യൂട്ടര്‍, മൊബൈല്‍ ഗെയിം, സിനിമ, ടിവി സീരീസ് തുടങ്ങിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സോണി സാവേജിനെ ഏറ്റെടുത്തത്. 2025-ഓടുകൂടി പിസിയിലേക്കും ഫോണുകളിലേക്കും തങ്ങളുടെ ഗെയിമുകള്‍ എത്തിക്കുമെന്ന് മുമ്പ് സോണി പ്രഖ്യാപിച്ചിരുന്നു. വരുമാനവും ഉപഭോക്തൃ പിന്തുണയും വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് സോണി കണക്കുകൂട്ടുന്നത്.

Content Highlights: sony started playStation studios mobile division for smartphone games

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented