അടുത്തിടെ പുറത്തിറക്കിയ 'സൈബര്‍ പങ്ക് 2077' എന്ന ഗെയിം സോണിയുടെ പ്ലേ സ്റ്റേഷന്ൻ സ്റ്റോറിൽനിന്ന് പിന്‍വലിച്ചു. ഗെയിമില്‍ ഒട്ടേറെ തകരാറുകള്‍ ഉണ്ടെന്ന പരാതി ഉയര്‍ന്നതോടെയാണ് ഗെയിം പ്ലേ സ്റ്റേഷന്‍ സ്റ്റോറിൽനിന്ന് പിന്‍വലിക്കാന്‍ സോണി തീരുമാനിച്ചത്. പ്ലേ സ്‌റ്റേഷനില്‍നിന്ന് ഗെയിം വാങ്ങിയവര്‍ക്കെല്ലാം പണം തിരികെ നല്‍കാമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.
റീഫണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ പ്ലേ സറ്റേഷന്‍ വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ മതി.
ഗെയിമര്‍മാര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിഡി പ്രൊജക്ട് റെഡിന്റെ 'സൈബര്‍ പങ്ക് 2077' ഗെയിമിന്റെ വരവ്. പല തവണ വൈകിയ ഗെയിം പുറത്തിറക്കിയിട്ട് കഷ്ടിച്ച് ഒരാഴ്ചയാവുന്നതേയുള്ളൂ. പ്ലേസ്റ്റേഷന്‍, എക്‌സ് ബോക്‌സ്, പിസി തുടങ്ങി ഒട്ടുമിക്ക പ്ലാറ്റ്‌ഫോമുകളിലും ഗെയിം അവതരിപ്പിച്ചിരുന്നു. പ്രശ്‌നങ്ങള്‍ കാരണം എക്‌സ്‌ബോക്‌സില്‍നിന്നു ഗെയിം പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഗെയിം പ്ലേസറ്റേഷനില്‍ തിരികെ കൊണ്ടുവരുന്ന കാര്യം സോണി വ്യക്തമാക്കിയിട്ടില്ല. പ്ലേസ്റ്റേഷന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്നു ഗെയിം പിന്‍വലിച്ചുവെങ്കിലും ഗെയിമിന്റെ ഡിജിറ്റല്‍, ഫിസിക്കല്‍ പതിപ്പ് വാങ്ങിയവര്‍ക്ക് പ്ലേ സ്റ്റേഷന്‍ സാങ്കേതിക പിന്തുണ നല്‍കും.
Content Highlights: Sony is pulling Cyberpunk 2077 from the PlayStation Store