ഡല്‍ഹി എയിംസിലെ ഹാക്കിങ്: നഷ്ടമായ ഡാറ്റ വീണ്ടെടുത്തെന്ന് ആശുപത്രി അധികൃതർ  


അതേസമയം, ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി പോലീസ്, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്കൊപ്പം എൻ.ഐ.എ.യും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്. 

എയിംസ് | photo: twitter/ aiims

ഡല്‍ഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സെർവർ ഹാക്ക് ചെയ്യപ്പെട്ടിട്ട് ഏഴുദിവസം കഴിഞ്ഞിരിക്കുകയാണ്. നഷ്ടമായ ഡാറ്റയിൽ കുറച്ച് വീണ്ടെടുത്തുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ ഡാറ്റ, നെറ്റ് വര്‍ക്കിലാക്കാന്‍ സമയമെടുക്കും. അതിനാല്‍ ഓൺലെെൻ പ്രവർത്തനം പുനഃരാരംഭിക്കാനും സമയമെടുക്കുമെന്നാണ് വിവരം. നിലവിൽ ഒ.പി. വിഭാഗങ്ങൾ, സാംപിൾ ശേഖരണം ഇവയെല്ലാം ജീവനക്കാർ നേരിട്ടാണ് ചെയ്യുന്നത്.

നവംബർ 23-നാണ് എയിംസിൽ സെർവറിൽ തകരാർ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ ഹാക്കർമാർ 200 കോടി രൂപ ക്രിപ്‌റ്റോ കറൻസിയായി ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരുന്നു. പോലീസും കേന്ദ്ര ഏജൻസികളും സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിച്ചു വരുന്നതിനിടെയാണ് ഹാക്കർമാർ പണം ആവശ്യപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ പണം ആവശ്യപ്പെട്ടകാര്യം എയിംസ് അധികൃതർ നിഷേധിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കായുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി പോലീസ്, ഇന്റലിജൻസ് ബ്യൂറോ, സി.ബി.ഐ., ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്കൊപ്പം എൻ.ഐ.എ.യും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് പ്രതിവർഷം 38 ലക്ഷം രോഗികളാണ് എയിംസിൽ ചികിത്സതേടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പടെയുള്ളവരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് വിവരങ്ങൾ. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉൾപ്പെടെയുള്ള കോടിക്കണക്കിന് രോഗികളുടെ വിവരങ്ങൾ നഷ്ടപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: some data restored after cyber attack says AIIMS

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented