അപകടകരമായ ഉള്ളടങ്ങള്‍ ജനങ്ങളിലേക്ക് തള്ളിവിടുന്ന സോഷ്യല്‍ മീഡിയ അല്‍ഗൊരിതങ്ങള്‍ക്ക് തടയിടാനും സ്ക്രീന്‍ ആസക്തി ഒഴിവാക്കുന്നതിനുമുള്ള നിയമ നിര്‍മാണത്തിനൊരുങ്ങി യുഎസ്. ഡെമോക്രാറ്റുകളും റിപ്പപ്ലിക്കന്‍ പാര്‍ട്ടിയും ചേര്‍ന്ന് പുതിയ സോഷ്യല്‍ മീഡിയ നഡ്ജ് ആക്റ്റിന് വേണ്ടിയുള്ള ബില്ല് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. സെനറ്റര്‍മാരായ ആമി ക്ലോബച്ചര്, സിന്തിയ ലുമ്മിസ് എന്നിവരാണ് ബില്‍ തയ്യാറാക്കിയത്.
സോഷ്യല്‍ മീഡിയ അല്‍ഗൊരിതങ്ങളുടെ പ്രവര്‍ത്തനത്തിനും ഓണ്‍ലൈനില്‍ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതിനും നിയന്ത്രണം കൊണ്ടുവരാനുള്ള വഴികള്‍ തേടുന്നതിന് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്, നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, എഞ്ചിയീറിങ് ആന്റ് മെഡിസിന് എന്നീ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
അതിന് ശേഷം യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് പാലിച്ചിരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി പുറത്തിറക്കും.
ഞങ്ങളെ വിശ്വസിക്കൂ, ഞങ്ങള്‍ ഇത് ശരിയാക്കാം എന്ന് കുറേകാലമായി ടെക്ക് കമ്പനികള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളെല്ലാം ജനങ്ങളില്‍ നിന്ന് ആവര്‍ത്തിച്ച് ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് നമ്മള്‍ക്കറിയാം. അവരുടെ അല്‍ഗൊരിതങ്ങള്‍ അപകടകരമായ ഉള്ളടക്കങ്ങള്‍ ജനങ്ങളിലേക്ക് തള്ളിവിടുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ്. ക്ലോബച്ചര് പറഞ്ഞു.
ഫേസ്ബുക്കിലെ മുന്‍ ഉദ്യോഗസ്ഥ ഫ്രാന്‍സിസ് ഹൂഗന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഇരു പാര്‍ട്ടികളും സോഷ്യല്‍ മീഡിയാ അല്‍ഗൊരിതത്തെ നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ജനങ്ങളിലേക്ക് അമിതമായി എത്തിച്ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ നഡ്ജ് ആക്റ്റ് സഹായകമാവും.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്ക് സംരക്ഷണം നല്കുന്ന സെക്ഷന്‍ 230 എടുത്തു കളയാനുള്ള ശ്രമങ്ങള്‍ ഭരണകൂടം നടത്തുന്നതിനിടെയാണ് പുതിയ നിയമത്തിനായുള്ള നീക്കങ്ങള്‍ നടക്കുന്നത്. നഡ്ജ് ആക്റ്റിനുള്ള പ്രധാന പ്രതിബന്ധങ്ങളിലൊന്ന് കൂടിയാണ് സെക്ഷന്‍ 230.
Content Highlights: Social Media NUDGE Act by US bill aims to cut algorithmic amplification of harmful content
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..