ജനാധിപത്യത്തെ തകര്‍ക്കും വിധമാണ് സോഷ്യല്‍ മീഡിയയുടെ രൂപകല്‍പന- ഒബാമ


2016 ലെ തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലിനെ കുറിച്ചും യുക്രൈനില്‍ റഷ്യനടത്തുന്ന അധിനിവേശത്തെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ | ഫോട്ടോ:ഗെറ്റിഇമേജസ്‌

കാലിഫോര്‍ണിയ: ജനാധിപത്യത്തെ തകര്‍ക്കും വിധം രൂപകല്‍പന ചെയ്തവയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വ്യാഴാഴ്ച സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ വിവരങ്ങള്‍ ജനാധിപത്യത്തിന് ഒരു ഭീഷണിയാണ്. അത് നേരിടാന്‍ നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാത്തിടത്തോളം ആ ഭീഷണി തുടരുക തന്നെ ചെയ്യും അദ്ദേഹം പറഞ്ഞു.

2016 ലെ തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലിനെ കുറിച്ചും യുക്രൈനില്‍ റഷ്യനടത്തുന്ന അധിനിവേശത്തെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

പുടിന്‍, ഡോണാള്‍ഡ് ട്രംപിന്റെ സീനിയര്‍ അഡൈ്വസര്‍ ആയിരുന്ന സ്റ്റീവ് ബാനണ്‍ എന്നിവരെ പോലുള്ളവരെ സംബന്ധിച്ചിടത്തോളും ജനാധിപത്യസ്ഥാപനങ്ങളെ തകര്‍ക്കുന്നതിന് ജനങ്ങള്‍ ഒന്നിലും വിശ്വസിക്കേണ്ടതില്ല. നിങ്ങള്‍ക്ക് രാജ്യത്തിന്റെ പൊതുവിടത്തില്‍ വന്ന് പൗരന്മാര്‍ക്ക് ഏത് വിശ്വസിക്കണം എന്ന് അറിയാനാകാത്ത വിധം ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ മതി, അഴുക്ക് വിതറിയാല്‍ മതി, ആവശ്യത്തിന് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആസൂത്രണം ചെയ്താല്‍ മതി. അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയാ കമ്പനികള്‍ വിതച്ചത് കൊയ്‌തെടുക്കുകയാണ്. ഇനിയും മാറി ചിന്തിക്കാന്‍ വൈകരുത്. ഒബാമ പറഞ്ഞു.

ഇന്ന് നമ്മള്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളും പുതിയ സാങ്കേതിക വിദ്യയുടെ ഒഴിച്ചുകൂടാനാകാത്ത പ്രശ്‌നങ്ങളാണെന്നല്ല. എന്നാല്‍ അത് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും അടക്കി വാഴുന്ന കമ്പനികളുടെ ചില തീരുമാനങ്ങളുടെ ഫലമാണ്.

സത്യവും കള്ളവും തമ്മിലും, സഹകരണവും സംഘര്‍ഷവും തമ്മിലുമുള്ള മത്സരത്തില്‍, ഈ പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പന നമ്മളെ തെറ്റായ ദിശയിലാണ് തിരിച്ചുവിടുന്നത്. അതിന്റെ ഫലം നമ്മള്‍ കാണുന്നുണ്ട്. ഒബാമ കൂട്ടിച്ചേര്‍ത്തു.,

Content Highlights: Barak Obama, Social media, Democracy, Donald Trump

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented