സാമൂഹികമാധ്യമ കമ്പനികൾ നിയമംപാലിക്കണം; കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങള്‍ക്ക്


സ്വന്തം ലേഖകൻ

ഏതുമേഖലയിലെയും ഏതു കമ്പനിയുമായിക്കോട്ടെ, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണം.

പ്രതീകാത്മ ചിത്രം | Photo: AFP

ന്യൂഡൽഹി: ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിനുപിന്നാലെ സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആഗോളതലത്തിൽ സാമൂഹികമാധ്യമങ്ങളുടെ ഉത്തരവാദിത്വം ചർച്ചയാകുന്നുണ്ടെന്ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഫോണിലെ ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, അവയുടെ ഉത്തരവാദിത്വങ്ങൾ വിസ്മരിച്ചുകൂടാ. ഏതുമേഖലയിലെയും ഏതു കമ്പനിയുമായിക്കോട്ടെ, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണം. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ എല്ലാ വിദേശ ഇന്റർമീഡിയറികൾക്കും കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും എന്നാൽ, അതുപോലെ ഇവിടത്തെ നിയമങ്ങൾ പാലിക്കാൻ അവർക്ക് ബാധ്യതയുണ്ടെന്നും ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉള്ളടക്കം നീക്കംചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐ.ടി. മന്ത്രാലയം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. പിന്നാലെ ഉള്ളടക്കം നീക്കംചെയ്ത ട്വിറ്റർ കേന്ദ്ര ഇടപെടലിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾ ഏകപക്ഷീയമാണെന്നാണ് ട്വിറ്റർ ആരോപിക്കുന്നത്.

അതേസമയം, സാമൂഹികമാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്. സാമൂഹികമാധ്യമങ്ങളിലെ പരാതിപരിഹാര സംവിധാനത്തിന് അപ്പീൽ അതോറിറ്റിയായി കേന്ദ്രനിയന്ത്രണത്തിലുള്ള സമിതിയെ നിയമിക്കാൻ നേരത്തേ സർക്കാർ കരടുചട്ടഭേദഗതി പുറത്തിറക്കിയിരുന്നു. ഈമാസം അവസാനത്തോടെ പുതിയ സാമൂഹികമാധ്യമ ചട്ടം കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: social media companies should obey the rules

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented