Images: IANS, Gettyimages
2030 ഓടെ, സ്മാര്‍ട്‌ഫോണുകള്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാര്‍ക്ക്. ദാവോസില്‍ നടന്ന വേള്‍ഡ് എക്കോണമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030-ഓടുകൂടി 6ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുമെന്നും അപ്പോഴേക്കും സ്മാര്‍ട്‌ഫോണ്‍ ഇന്നുള്ളത് പോലെ സര്‍വ്വ സാധാരണ ആശയവിനിമയ ഉപകരണമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് തന്നെ നിര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ നടക്കാന്‍ പോവുന്നത് എന്താകും എങ്ങനെയാകും എന്നത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങളൊന്നും അദ്ദേഹം നല്‍കിയില്ല.
കമ്പനികള്‍ ഇതിനകം 6ജിയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള നീക്ഷേപം തുടങ്ങിയതായാണ് വിവരം. ലോകത്തെ മുന്‍നിര സാങ്കേതിക വിദ്യാ കമ്പനികളായ ക്വാല്‍കോം, ആപ്പിള്‍, ഗൂഗിള്‍, എല്‍ജി തുടങ്ങിയവയെല്ലാം ഈ രംഗത്ത് ഒറ്റയ്‌ക്കോ കൂട്ടായോ ഉള്ള ശ്രമങ്ങളിലാണ്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: nokia, nokia ceo, Pekka Lundmark, 6G Network, World Economic Forum,
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..