പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images
സ്മാര്‍ട്‌ഫോണുകള്‍ ഏവരുടേയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമാണിന്ന്. ഫോണില്ലാതെ വീട്ടിന് പുറത്തിറങ്ങാനാവില്ല, വീട്ടിനുള്ളിലും ഇടയ്‌ക്കൊന്ന് ഫോണെടുത്ത് നോക്കാതിരിക്കാനുമാവില്ല. കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും ഓപ്പോയും ചേര്‍ന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നാലില്‍ മൂന്ന് പേരും 'നോമോഫോബിയ' എന്ന മാനസിക പ്രശ്‌നം നേരിടുന്നവരാണ്. അതായത് അവരെല്ലാം തങ്ങളുടെ ഫോണുമായി അകലുന്നതിനെ ഭയപ്പെടുന്നു.
ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ 72 ശതമാനം പേര്‍ ഫോണിലെ ബാറ്ററി 20 ശതമാനമോ അതില്‍ കുറയുകയോ ചെയ്താല്‍ ആശങ്ക അനുഭവിക്കുന്നവരാണ്. ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഫോണ്‍ ഓഫായാല്‍ അസ്വസ്ഥത അനുഭവിക്കുന്നവരാണ് 65 ശതമാനം പേര്‍.
'നോമോഫോബിയ: ലോ ബാറ്ററി ആങ്‌സൈറ്റി കണ്‍സ്യൂമര്‍ സ്റ്റഡി' എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഫോണ്‍ ബാറ്ററി കുറയുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പഠിക്കുന്നത്. ഓപ്പോ തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് ഈ പഠനം.

റിപ്പോര്‍ട്ടിന് വേണ്ടിയുള്ള വിവരശേഖരണത്തില്‍ പ്രതികരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേരും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും വിനോദത്തിനും വേണ്ടിയാണ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നത്. അതേസമയം ഫോണ്‍ ബാറ്ററി കുറയാതിരിക്കാന്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നവരാണ് 65 ശതമാനം പേര്‍. 81 ശതമാനം പേരും തങ്ങളുടോ സോഷ്യല്‍ മീഡിയ ഉപയോഗവും ബാറ്ററി ചാര്‍ജ് നിലനിര്‍ത്തുന്നതിനായി നിയന്ത്രിക്കുന്നു.
സ്മാര്‍ട്‌ഫോണുകള്‍ വ്യക്തികളുടെ പ്രപഞ്ചമായി മാറിയിരിക്കുന്നുവെന്നും അതുവഴി വ്യക്തിപരമായും, തൊഴില്‍പരമായും, വിനോദത്തിന് വേണ്ടിയും ആളുകള്‍ എപ്പോഴും കണക്ടഡ് ആയിരിക്കുന്നുവെന്നും റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പതക് പറഞ്ഞു. ആളുകള്‍ക്ക് ബാറ്ററി തീരുന്നതിനെ കുറിച്ചും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നതിനെ കുറിച്ചും ആശങ്കയുണ്ടാവുന്നു. 31 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരിലാണ് ബാറ്ററി കുറയുന്നതില്‍ ആശങ്ക കൂടുതല്‍. തൊട്ടുപിന്നിലുള്ളത് 20 മുതല്‍ 30 വയസ് പ്രായമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: smartphone users from India suffering from Nomophobia
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..