രാത്രിമുഴുവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് അപകടകരം; ഫോണ്‍ പൊട്ടിത്തെറിയുടെ അഞ്ച് കാരണങ്ങള്‍


ഫോണുകളെല്ലാം നിരവധി സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞുവരുന്നവയാണെന്നാണ് വണ്‍പ്ലസ് പറയുന്നത്. എങ്കിലും വേറിട്ട ചില സംഭവങ്ങള്‍ ഉണ്ടാവാം.

Photo: Twitter

ഫോണ്‍ ബാറ്ററി പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ വണ്‍പ്ലസ് നോര്‍ഡ് 2 സ്മാര്‍ട്‌ഫോണ്‍ ഒരു യുവാവിന്റെ പോക്കറ്റിനുള്ളില്‍ വെച്ച് പൊട്ടിത്തെറിക്കുകയും അയാള്‍ക്ക് സാരമായ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
ഫോണുകളെല്ലാം നിരവധി സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞുവരുന്നവയാണെന്നാണ് വണ്‍പ്ലസ് പറയുന്നത്. എങ്കിലും വേറിട്ട ചില സംഭവങ്ങള്‍ ഉണ്ടാവാം.
ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിന് പല കാരണങ്ങളുണ്ടായിരിക്കാം. ഫോണിന്റെ ഗുണമേന്മ കമ്പനി ശരിയായിപരിശോധിക്കാത്തതും അതില്‍ ഒരു കാരണമാവാം. ചിലപ്പോള്‍ ഉപഭോക്താക്കള്‍ തന്നെയാവാം കാരണം. ഫോണുകള്‍ക്ക് ഹാനികരമായ അഞ്ച് സാഹചര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഫോണിനോ ബാറ്ററിയ്‌ക്കോ വരുന്ന കേടുപാട്
ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് സാധാരണയായി കാണുന്ന കാരണം ബാറ്ററിയ്ക്കുണ്ടാവുന്ന കേടുപാടാണ്. ഫോണ്‍ പല തവണ താഴെ വീണാല്‍ ബാറ്ററിയ്ക്ക് കേടുപാട് സംഭവിക്കാം. അത് ഷോര്‍ട്ട് സര്‍ക്യൂട്ടിനിടയാക്കും. ഫോണ്‍ ചൂടാവും. സാധാരണ ബാറ്ററിയ്ക്ക് എന്തെങ്കിലും കേടുപാട് വന്നാല്‍ അത് വീര്‍ത്തുവരാറുണ്ട്. ഇത് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. അങ്ങനെ എന്തെങ്കിലും കണ്ടാല്‍ ഫോണ്‍ ഉടന്‍ ഒരു സര്‍വീസ് സ്‌റ്റേഷനിലെത്തിച്ച് ബാറ്ററി മാറ്റുക.
മറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത്.
ബാറ്ററികള്‍ക്ക് കേടുപാട് സംഭവിക്കുന്നതിനും പൊട്ടിത്തെറിക്കുന്നതിനും ഇടയാക്കുന്ന മറ്റൊരു കാരണമാണ് മറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത്. ഫോണിന്റെ തന്നെ ചാര്‍ജറുകള്‍ തന്നെ ഉപയോഗിക്കാനാണ് കമ്പനികള്‍ എപ്പോഴും നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ അത് പലപ്പോഴും അവഗണിക്കപ്പെടുന്നു.
ഫോണിനൊപ്പമുള്ള ചാര്‍ജര്‍ ആ ഫോണിന് അനുയോജ്യമായി നിര്‍മിച്ചതായിരിക്കാം. മറ്റൊരു കമ്പനിയുടെ ചാര്‍ജറിന് അതുണ്ടാവണം എന്നില്ല.
വിലകുറഞ്ഞതും അംഗീകാരമില്ലാത്തതുമായ ചാര്‍ജറുകള്‍ ഫോണ്‍ ചൂടാവുന്നതിനും കേടുവരുന്നതിനുമിടയാക്കും. അതിനാല്‍ എല്ലായിപ്പോഴും കമ്പനി ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക.
രാത്രിമുഴുവന്‍ ചാര്‍ജ് ചെയ്യുന്നത്
ഉറങ്ങാന്‍ നേരം ഫോണ്‍ ചാര്‍ജിലിട്ട് പോവുന്ന ശീലമുണ്ട് നമ്മളില്‍ പലര്‍ക്കും. ഇത് യഥാര്‍ത്ഥത്തില്‍ ഫോണിന്റെ ആരോഗ്യത്തിന് യോജിച്ചതല്ല. ആവശ്യത്തില്‍ കൂടുതല്‍ നേരംഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഫോണ്‍ ചൂടാവുന്നതിനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും ഇടയാക്കാം. ചിലപ്പോള്‍ പൊട്ടിത്തെറിക്കാം. എന്നാല്‍ ഇപ്പോള്‍ മിക്ക ഫോണ്‍ ചിപ്പുകളും നൂറ് ശതമാനം ചാര്‍ജ് ആയാല്‍ ചാര്‍ജിങ് ഓട്ടോ മാറ്റിക് ആയി നിര്‍ത്തുന്ന സംവിധാനമുള്ളവയാണ്. എന്നാല്‍ അതില്ലാത്തവയും ഉണ്ട്.
വെള്ളം നനഞ്ഞതും വെയിലിന്റെ ചൂടേറ്റ ബാറ്ററിയും
വെയിലിന്റെ ചൂട് ഫോണില്‍ നേരിട്ടേല്‍ക്കുന്നതും വെള്ളം നനയുന്നതുമെല്ലാം ബാറ്ററി പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചേക്കാം. വെയിലിന്റെ ചൂടേറ്റാല്‍ ബാറ്ററിയ്ക്ക് ആഘാതമേല്‍ക്കുകയും ബാറ്ററിയ്ക്കുള്ളില്‍ ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് പോലുള്ള വാതകങ്ങള്‍ നിറയുകയും ചെയ്യും. അങ്ങനെ ബാറ്ററി വീര്‍ത്ത് വരും. പതിയെ പൊട്ടിത്തെറിയിലേക്ക് നയിക്കും.
ഫോണ്‍ വെള്ളം നനഞ്ഞാലും സമാന പ്രശ്‌നമുണ്ട്. ഫോണുകളൊന്നും തന്നെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ വേണ്ടി തയ്യാറാക്കുന്നവയല്ല. ചെറിയ തോതില്‍ വെള്ളം തെറിക്കുന്നത് ചെറുക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന പല ഫോണുകള്‍ക്കുമുള്ളത് എന്നാല്‍ അതിന് പരിമിതികളുണ്ട്.
പ്രൊസസര്‍ ഓവര്‍ ലോഡ്
ഗെയിമിങിന്റേയും ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്നതിന്റേയും ഭാഗമായി പ്രൊസസറില്‍ ഓവര്‍ലോഡ് ഉണ്ടാവുകയും അത് ഫോണ്‍ ചൂടാകുന്ന പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഇത് ബാറ്ററിയ്ക്കും പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ചില കമ്പനികള്‍ ഫോണുകളില്‍ തെര്‍മല്‍ ലോക്ക് ഫീച്ചര്‍ ഉള്‍പ്പെടുത്താറുണ്ട്.
Content Highlights: smartphone battery blast 5 things to never do on your phone

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented