റ് മണിക്കൂര്‍ പബ്ജി കളിച്ച 16 വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഭോപ്പാലിലെ നീമച്ചിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിയായ ഫുര്‍ഖാന്‍ ഖുറേഷിയാണ് ആറ് മണിക്കൂര്‍ തുടര്‍ച്ചയായി പബ്ജി കളിച്ചതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. 

ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിന് സ്വദേശമായ നീമച്ചില്‍ കുടുംബസമേതം എത്തിയതായിരുന്നു ഫുര്‍ഖാന്‍ ഖുറേഷി. ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം കളി തുടങ്ങിയ ഫുര്‍ഖാന്‍ രാത്രി ഏഴ് മണിയോടെയാണ് കുഴഞ്ഞുവീണതെന്ന് വീട്ടുകാര്‍ പറഞ്ഞു. 

സംഭവം നടക്കുമ്പോള്‍ ഫുര്‍ഖാന്റെ സഹോദരി ഒപ്പമുണ്ടായിരുന്നു. 'ബ്ലാസ്റ്റ് ഇറ്റ് ബ്ലാസ്റ്റ് ഇറ്റ് ' എന്ന് ഒച്ചവെച്ചുവെന്നും, ' അയന്‍, നിങ്ങളെന്നെ കൊന്നു, ഗെയിമില്‍ പരാജയപ്പെടുത്തി. ഞാന്‍ ഇനി നിന്റെ കൂടെ കളിക്കില്ല' എന്നും ഫുര്‍ഖാന്‍ പറഞ്ഞതായി സഹോദരി പറഞ്ഞു. 

പെട്ടെന്നുണ്ടായ മാനസികാഘാതത്തെ തുടര്‍ന്നായിരിക്കണം ഹൃദയാഘാതം സംഭവിച്ചതെന്ന് ഫുര്‍ഖാനെ പരിശോധിച്ച ഡോക്ടര്‍ അശോക് ജെയ്ന്‍ പറഞ്ഞു. ഒറ്റയിരിപ്പില്‍ മണിക്കൂറുകളോളം പബ്ജി കളിച്ചാല്‍ അത് സംഭവിക്കാന്‍ സാധ്യതയുണ്ട്. ആ വിധം എന്തെങ്കിലും ആരോഗ്യ പ്രശ്‌നം കുട്ടിയ്ക്കുണ്ടായിരുന്നിരിക്കണം എന്നും ഡോക്ടര്‍ പറഞ്ഞു. 

കളിയ്ക്കുമേലുള്ള ആവേശം അഡ്രിനാലിന്‍ അമിതമായി ഉയര്‍ത്തുന്നതിന് വഴിവെച്ചിട്ടുണ്ടാവുമെന്നും അത് ഹൃദയമിടിപ്പ് കൂട്ടുകയും അത് ഹൃദയസ്തംഭനത്തിനിടയാക്കിയിട്ടുണ്ടാവുമെന്നും ഡോക്ടര്‍ പറഞ്ഞു. 

ഫുര്‍ഖാനെ പോലെ താനും പബ്ജി ഗെയിമിന്റെ അടിമയായിരുന്നുവെന്ന് സഹോദരന്‍ ഹാഷിം പറഞ്ഞു. എന്നാല്‍ സഹോദരന്റെ മരണത്തിന് ശേഷം ഫോണില്‍ നിന്നും ഗെയിം നീക്കം ചെയ്തുവെന്നും ഹാഷിം പറഞ്ഞു. 

ടെന്‍സെന്റ് ഗെയിംസ് പുറത്തിറക്കിയ വീഡിയോ ഗെയിം ആണ് പബ്ജി. 36 കോടിയാളുകളാണ് ആഗോളതലത്തില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. അടുത്തിടെ ഗുജറാത്ത് സര്‍ക്കാര്‍ ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Content Highlights: Six hours with PUBG 16-year-old student died of a cardiac arrest