സില്ലി റോയേലില്‍ 1.8 കളിക്കാര്‍, ഹരമായി പുതിയ 'ഡെവിള്‍ പ്ലേ ഗ്രൗണ്ട്' മോഡ്


സ്‌ക്വിഡ് ഗെയിം എന്ന വെബ്‌സീരീസിനെ മാതൃകയാക്കി അവതരിപ്പിച്ച ഗെയിമിലൂടെയാണ് സൂപ്പര്‍ ഗെയിമിങിന്റെ സില്ലി റോയേല്‍ ശ്രദ്ധേയമാവുന്നത്

Photo: SuperGaming

ന്ത്യന്‍നിര്‍മിത സോഷ്യല്‍ ഗെയിമായ സില്ലി റോയേലില്‍ പുതിയ മോഡ് അവതരിപ്പിച്ചു. ഡെവിള്‍ പ്ലേ ഗ്രൗണ്ട് എന്നാണ് ഇതിന് പേര്. മൂന്ന് പേരെ കൂടെ ചേര്‍ത്ത് ഒരു സ്‌ക്വാഡ് ഉണ്ടാക്കി മറ്റ് സ്‌ക്വാഡുകളുമായി മത്സരിക്കാന്‍ ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് ഡെവിള്‍ പ്ലേഗ്രൗണ്ടിലൂടെ മുമ്പുണ്ടായിരുന്ന ഡെവിള്‍ മസ്‌കോട്ടിനെ തിരികെ കൊണ്ടുവന്നിട്ടുണ്ട്.

'ഫ്‌ളോര്‍ ഇസ് ലാവ'യാണ് ഡെവിള്‍സ് പ്ലേഗ്രൗണ്ട് മോഡിലെ ആദ്യ ഗെയിം. ഈ ഗെയിമില്‍ പാട്ടിനനുസരിച്ച് കളിക്കാര്‍ നീങ്ങണം. പാട്ട് നില്‍ക്കുമ്പോള്‍ കളിക്കാര്‍ ഒരു സോണ്‍ കണ്ടെത്തണം. ഈ സോണുകളിലൊന്ന് ലാവ ഫ്‌ളോര്‍ ആയിരിക്കും. അത് തിരഞ്ഞെടുക്കുന്നയാള്‍ എലിമിനേറ്റ് ചെയ്യപ്പെടും. കളിയില്‍ അവസാനം ബാക്കിയാകുന്നയാളുടെ സ്‌ക്വാഡ് കളിയില്‍ വിജയിക്കും.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


സ്‌ക്വിഡ് ഗെയിം എന്ന വെബ്‌സീരീസിനെ മാതൃകയാക്കി അവതരിപ്പിച്ച ഗെയിമിലൂടെയാണ് സൂപ്പര്‍ ഗെയിമിങിന്റെ സില്ലി റോയേല്‍ ശ്രദ്ധേയമാവുന്നത്. ആളുകള്‍ക്ക് കൂട്ടായി കളിക്കാനും സൗഹൃദം സ്ഥാപിക്കാനും പരസ്പരം സംവദിക്കാനുമെല്ലാം ഈ ഗെയിമില്‍ സാധിക്കും.

സില്ലി വേള്‍ഡിന്റെ ഉപഭോക്താക്കളുട എണ്ണം 1.8 കോടി കവിഞ്ഞു. ആറ് മാസം മുമ്പ് അവതരിപ്പിച്ച വോയ്‌സ് ഫീച്ചറില്‍ 25.1 കോടി മിനിറ്റുകള്‍ ഉപയോഗിച്ചുകഴിഞ്ഞു.

പുതിയ അപ്‌ഡേറ്റില്‍ ഗെയിമിന്റെ യുഐയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വോയ്‌സ് ചാറ്റ് ഫീച്ചറില്‍ ചില മാറ്റങ്ങളും മെനുകള്‍ പുനഃക്രമീകരിച്ചിട്ടുമുണ്ട്. റിവാര്‍ഡുകള്‍ ലഭിക്കുന്ന ഡെയ്‌ലി മിഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: Silly Royale,User Base, 18 Million Players, Devil’s Playground Mode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented