പ്രതീകാത്മക ചിത്രം | photo: afp
പ്രമുഖ ടെക് കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയാണ്. ട്വിറ്ററും മെറ്റയും ആമസോണുമെല്ലാം കൂട്ടത്തോടെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആമസോണ്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലേണിങ് അക്കാദമിയും ഫുഡ് ഡെലിവറി സര്‍വീസും അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ ആകെ ജീവനക്കാരുടെ അഞ്ചുശതമാനം ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ ചാറ്റ് വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഫാന്റസി സ്പോര്‍ട്ട്സ് പ്ലാറ്റ്ഫോമായ 'ജീത്ത് ഇലവന്' പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും കമ്പനി അറിയിച്ചു. 'ഡ്രീം ഇലവന്' , 'എം.പി.എല്‍' എന്നീ പ്രമുഖ പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനായാണ് 'ജീത്ത് ഇലവന്' ആരംഭിച്ചത്.
2300 ഓളം ജീവനക്കാരാണ് ഷെയര്‍ ചാറ്റില്‍ ജോലി ചെയ്യുന്നത്. ഇതില്‍ നൂറോളം പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് വിവരം. നിലവില്‍ 40 കോടി ഷെയര്‍ ചാറ്റ് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് കമ്പനി പറയുന്നത്. 18 കോടി സജീവ ഉപയോക്താക്കള്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
അന്‍കുഷ് സച്ച്ദേവ, ഭാനു പ്രതാപ് സിങ്, ഫാരിദ് അഹ്സന് എന്നിവര്‍ ചേര്‍ന്ന് 2015ലാണ് ഷെയര്‍ചാറ്റ് ആരംഭിക്കുന്നത്. കണ്ടന്റ് ഷെയറിങ് പ്ലാറ്റ്ഫോമായി ആരംഭിച്ച ഷെയര്‍ചാറ്റ് പിന്നാലെ ഉപയോക്താക്കള്‍ക്ക് സ്വന്തം കണ്ടന്റ് നിര്‍മിക്കാനുള്ള അവസരം നല്‍കിയിരുന്നു.
Content Highlights: ShareChat fires over 100 employees
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..