സംസ്ഥാനത്ത് 1000 കോടിയുടെ സെമി കണ്ടക്ടര്‍ പാര്‍ക്ക് വരുന്നു


Representational Image: Photo:Gettyimages

തിരുവനന്തപുരം: ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത ആര്‍ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായയൂണിറ്റുകളും ആരംഭിക്കും. ഇതുസംബന്ധിച്ച് കെല്‍ട്രോണ്‍, സി-ഡാക്, വി.എസ്.എസ്.സി., ഇലക്ട്രോണിക് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷന്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാറിപ്പോര്‍ട്ട് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതലയോഗം ചര്‍ച്ചചെയ്തു.

സെമി കണ്ടക്ടര്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ഫാക്ടറിയുടെയും മള്‍ട്ടി ലെയര്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മിക്കുന്ന ഫാക്ടറിയുടെയും രൂപരേഖ തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ 1000 കോടിരൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി കേരളത്തെ ഇലക്ട്രോണിക് ഹബ്ബായി ഉയര്‍ത്തുകയാണ് ലക്ഷ്യം. സെമി കണ്ടക്ടര്‍ അസംബ്ലിങ് ആന്‍ഡ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മാണയൂണിറ്റ്, സെമി കണ്ടക്ടര്‍ ഡിസൈന്‍ ആന്‍ഡ് ട്രെയിനിങ് ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യഘട്ടത്തില്‍ പാര്‍ക്കിലുണ്ടാകുക. കൊച്ചിയിലും പാലക്കാട്ടുമായിരിക്കും ആദ്യയൂണിറ്റുകള്‍. പെരുമ്പാവൂര്‍ റയോണ്‍സിന്റെ ഭൂമിയും പാലക്കാട് ഡിഫന്‍സ് പാര്‍ക്കുമാണ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പരിഗണിക്കുന്നത്. പത്താഴ്ചയ്ക്കുള്ളില്‍ പദ്ധതിരേഖ തയ്യാറാകും. നേരിട്ട് ആയിരംപേര്‍ക്കും പരോക്ഷമായി മൂവായിരംപേര്‍ക്കും തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ഇവ. മേഖലയില്‍ അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും അവസരമുണ്ടാകും.

Content Highlights: semi conductor park project in kerala worth 1000 crore

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented