ന്ത്യന്‍ ഗെയിമിങ് കമ്പനിയായ സൂപ്പര്‍ ഗെയിമിങ് നിര്‍മിച്ച സില്ലി വേള്‍ഡ് എന്ന ഗെയിമിലെ 'സ്‌ക്വിഡ് റോയേല്‍' ഗെയിമിങ് മോഡിന്റെ രണ്ടാം സീസണ്‍ പുറത്തിറക്കി. ഇന്ത്യയിലടക്കം വലിയ സ്വീകാര്യത നേടിയ വെബ് സീരീസായ സ്‌ക്വിഡ് ഗെയിമിനെ ആധാരമാക്കി തയ്യാറാക്കിയ ഗെയിം മോഡ് ആണിത്. ഇതിനകം ഏഴര ലക്ഷം പ്രീ രജിസ്ട്രേഷന്‍ ഇതിനായി ലഭിച്ചിട്ടുണ്ട്. പുതിയ ഗെയിം മോഡുകളും അവതരിപ്പിച്ചിട്ടുണ്ട്. 

സില്ലി റോയേല്‍ ഗെയിം മോഡ് അവതരിപ്പിക്കുമ്പോള്‍ 'റെഡ് ലൈറ്റ് ഗ്രീന്‍ ലൈറ്റ്' ഗെയിം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സീസണ്‍ രണ്ടില്‍ ഹണി കോമ്പ് ഡല്‍ഗോണ, ടഗ് ഓഫ് വാര്‍ എന്നീ ഗെയിമുകളും സില്ലി റോയേലില്‍ ചേര്‍ക്കും. 

ഗെയിം അവതരിപ്പിച്ചത് മുതല്‍ ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മാറ്റമാണിതെന്ന് സില്ലി റോയേല്‍ ജനറല്‍ മാനേജരും സഹ സ്ഥാപകനുമായ ക്രിസ്റ്റില്‍ ഡിക്രൂസ് പറഞ്ഞു. 

സില്ലി റോയേല്‍ സ്‌ക്വിഡ് റോയേല്‍ സീസണ്‍ 2 വിലെ പുതിയ മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്

  • 40 പേര്‍ക്ക് സ്‌ക്വിഡ് റോയേല്‍ കളിക്കാം. നേരത്തെ 12 കളിക്കാര്‍ക്കാണ് സ്‌ക്വിഡ് റോയേല്‍ ലോബിയില്‍ പ്രവേശിക്കാനാകുമായിരുന്നത്. 
  • ഹണി കോമ്പ് ഡല്‍ഹോണ, ടഗ് ഓഫ് വാര്‍ എന്നീ ഗെയിം മോഡുകള്‍ 
  • സ്ട്രീമര്‍ മോഡ്
  • റഫറല്‍ പ്രോഗ്രാം (ജെംസ് നേടാം സുഹൃത്തുക്കളെ ക്ഷണിക്കുന്നതിലൂടെ സില്ലി റോയേല്‍ പ്രീമിയം കറന്‍സി നേടാം)
  • ലീഡര്‍ ബോഡുകള്‍
  • വിഐപി ബുള്‍, വിഐപി സ്റ്റാഗ്, വിഐപി ലയണ്‍, സാന്റ എന്നിങ്ങനെ പുതിയ എപിക് സ്‌കിനുകള്‍
  • പബ്ലിക് മാച്ചുകളില്‍ വോയ്‌സ് ചാറ്റ് സൗകര്യം

ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഉള്ള കളിക്കാര്‍ക്ക് ഡിസ്‌കോര്‍ഡ് റാഫിളില്‍ പ്രവേശിക്കാനും പ്ലേസ്റ്റേഷന്‍ 5 ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ നേടാനും കഴിയും.

ഒന്നിലധികം പേര്‍ക്ക് ഒരേ സമയം കളിക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ നിര്‍മിത ഗെയിം ആണ് സില്ലി വേള്‍ഡ്. ഒരു കോടിയിലേറെ പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ജയില്‍ ബ്രേക്ക്, ഹൈഡ്  ആന്റ് സീക്ക്, മര്‍ഡര്‍ മിസ്റ്ററി തുടങ്ങിയ ഗെയിമിങ് മോഡുകളും ഇതിലുണ്ട്. 

ആന്‍ഡ്രോയിഡിലും, ഐഓഎസിലും ഇപ്പോള്‍ സ്‌ക്വിഡ് റൊയേല്‍ മോഡ് ലഭ്യമാണ്. 

Content Highlights: Season 2 of Squid Game-Inspired Made-in-India Silly Royale Out Now