Photo: SHOJI TAKEUCHI
ടെര്‍മിനേറ്റര്‍ സിനിമയിലെ യന്ത്രമനുഷ്യനെ പൊലെയൊരു റോബോട്ടിനെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഈ രംഗത്ത് ഒരു ചുവട് മുന്നേറിയിരിക്കുകയാണ് ഗവേഷകര്‍.
ടെര്‍മിനേറ്റര്‍ സിനിമയിലെ അര്‍നോള്‍ഡ് ഷ്വാര്‍സനെഗറിന്റെ കഥാപാത്രത്തിന്റെ വിരലുകള്‍ക്ക് സമാനമായ വിരല്‍ നിര്‍മിച്ചെടുത്തിരിക്കുകയാണ് ടോക്യോ സര്‍വകലാശാലയിലെ ഗവേഷകര്‍. കാഴ്ചയില്‍ മനുഷ്യനെ പോലെ തന്നെയുള്ള യന്ത്രമനുഷ്യരെ യാഥാര്ത്ഥ്യമാക്കിയെടുക്കുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം.
ഒരു യന്ത്രവിരലിന് മനുഷ്യ സമാനമായ ചര്‍മ്മം വെച്ചുപിടിപ്പിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ഇതിനായി മനുഷ്യ ചര്‍മകോശങ്ങളും പ്രോട്ടീനും ചേര്‍ന്ന ഡെര്‍മല്‍ ഫൈബ്രോബ്ലാസ്റ്റ് എന്ന് വിളിക്കുന്ന മിശ്രിതത്തില്‍ യന്ത്ര വിരല്‍ മുക്കിയെടുത്തു. ശേഷം മനുഷ്യരിലെ കെരാറ്റിനോസൈറ്റ് കോശങ്ങള്‍ അടങ്ങുന്ന ലായനി വിരലുകളിലേക്ക് ഒഴിച്ചു. ഇതുവഴി യന്ത്രവിരലിന് പുറത്ത് ഒരു ചര്‍മ്മ പാളി രൂപപ്പെട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം ഈ മനുഷ്യ ചര്‍മത്തിന് സമാനമായ കട്ടിയുള്ള ചര്‍മ്മം വിരലിന് ലഭിച്ചു.
റോബോട്ടിക് വിരല്‍ മടങ്ങുന്നതിന് ആവശ്യമായ വിധം വഴക്കമുള്ളതാണ് ഈ ചര്‍മ്മം. ഇതിന് സ്വയം മുറിവുണക്കാന്‍ സാധിക്കും. ഈ ചര്‍മ്മത്തില്‍ ഗവേഷകര്‍ നേരിയ മുറിവുണ്ടാക്കുകയും അതിന് മുകളില്‍ ഒരു കൊളാജെന്‍ ബാന്‍ഡേജ് വെക്കുകയും ചെയ്തപ്പോള്‍ ചര്‍മത്തിലെ ഫൈബ്രോബ്ലാസ്റ്റ് സെല്ലുകള്‍ ബാന്‍ഡേജുമായി ചേര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുറിവുണക്കി.
റോബോട്ടിക് രംഗത്തെ വലിയൊരു കാല്‍വെയ്പ്പായാണ് ഈ നേട്ടത്തെ ശാസ്ത്രലോകം കാണുന്നത്. മനുഷ്യ ചര്‍മ്മത്തിന് സമാനമായ ചര്‍മം യന്ത്ര വിരലുകള്‍ക്ക് നല്കുമ്പോള് ചുറ്റുപാടുകളെ മനസിലാക്കാനും തിരിച്ചറിയാനും സ്പര്ശനങ്ങളറിയാനുമെല്ലാമുള്ള കഴിവും അതിന് ലഭിക്കേണ്ടതുണ്ട്. ലാബില്‍ നിര്‍മിതമായ ഇത്തരം ചര്‍മങ്ങള്‍ക്ക് യന്ത്രവുമായി സംവദിക്കാനുള്ള കഴിവ് നല്‍കുകയെന്നതാണ് ഈ രംഗം നേരിടുന്ന വലിയ വെല്ലുവിളി.
Content Highlights: scientists grew living human skin around a robotic finger
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..