രട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി കണ്ടെത്തി ഗവേഷകര്‍. OSPC-1 എന്ന പുതിയ വസ്തുവാണ് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് ലിഥിയം ബാറ്ററികളുടെ ശേഷി ഇരട്ടിപ്പിക്കുമെന്ന് എന്ന് ഗവേഷകര്‍ പറയുന്നു. കാരണം ഇതിന് വലിയ അളവില്‍ ലിഥിയം അയേണ്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. 

കാര്‍ബണിന്റെ പുതിയൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഗവേഷകര്‍. വജ്രമാണെന്ന് കരുതിയെങ്കിലും അതിന് ചാലകശേഷിയില്ലാത്തതിനാല്‍ കണ്ടെത്തിയ വസ്തു വജ്രമല്ലെന്ന് ഉറപ്പായി. പിന്നീടാണ് പുതിയ വസ്തു ബാറ്ററിയ്ക്ക് ഗുണം ചെയ്യുമോ എന്ന് പരിശോധിച്ചത്. ലിഥിയം അയേണ്‍ ശേഖരിക്കാനുള്ള കഴിവ് പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ ഞെട്ടി. 

നിലവില്‍ ഉപയോഗത്തിലുള്ള ഗ്രാഫൈറ്റ് ബാറ്ററികള്‍ ഒരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും വികസിക്കുകയും സങ്കോചിക്കുകയും ചെയ്യാറുണ്ട്. ബാറ്ററികളെ തകരാറിലാക്കുന്ന ഒരു പ്രക്രിയയാണത്. എന്നാല്‍ പുതിയ വസ്തു ഉപയോഗിച്ചുള്ള ബാറ്ററികള്‍ക്ക് ഈ പ്രശ്‌നമില്ല. മാത്രവുമല്ല സാധാരണ ബാറ്ററികളെ പോലെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കുറവാണ്. 

ഭാവിയില്‍ ഈ പുതിയ കാര്‍ബണ്‍ രൂപം കൂടുതല്‍ വികസിപ്പിക്കപ്പെടുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ചാര്‍ജിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ മലേഷ്യയിലെ ഒരു പ്രമുഖ ടെക് കമ്പനി ചീഫ് മരണപ്പെട്ടിരുന്നു. ഇദ്ദേഹം ബ്രിട്ടനിലെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഈ സംഭവം വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിക്കാത്തൊരു ബാറ്ററി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

Content Highlights: Scientists accidentally invent phone battery that lasts TWICE as long