യു.പി.ഐ. പേമെന്റ് ഡാറ്റ പങ്കുവെക്കല്‍; വാട്‌സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി


ബിനോയ് വിശ്വം എംപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പ്രതികരണം ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Reuters

ന്യൂഡല്‍ഹി: യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) പ്ലാറ്റ്ഫോമുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പ് അതിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിനോ ഏതെങ്കിലും തേഡ് പാര്‍ട്ടി സേവനങ്ങള്‍ക്കോ കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്കിനും എന്‍.പി.സി.ഐയ്ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാട്‌സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി.

ബിനോയ് വിശ്വം എം.പി. സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പ്രതികരണം ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സാപ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.

എന്നാല്‍, ഈ വിഷയത്തില്‍ കക്ഷിചേരുന്നതിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സാപ്പിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അര്‍വിന്ദ് ദട്ടര്‍ പറഞ്ഞു. അതേസമയം, റിസര്‍വ് ബാങ്ക് മറുപടി നല്‍കിയതായി ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു.

യു.പി.ഐ. സംവിധാനത്തിലെ അംഗങ്ങളുടെ ഓഡിറ്റ് നടത്തേണ്ട ചുമതല തങ്ങള്‍ക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഗൂഗിള്‍, വാട്‌സാപ്പ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണെന്നും ( എന്‍.പി.സി.ഐ. ) റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

മാത്രവുമല്ല, ഈ വിഷയം വിവര സ്വകാര്യത, വിവരം പങ്കുവെക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും അത് കേന്ദ്രസസര്‍ക്കാരിന് കീഴില്‍ വരുന്നതാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. അതിനാല്‍ യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളിക്കളയണമെന്നും ബാങ്ക് ആവശ്യപ്പെട്ടു.

Content Highlights: SC seeks WhatsApp reply on a plea ask directions to not to share UPI data

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Mallikarjun Kharge, VD Satheesan

1 min

ഖാര്‍ഗെയെ പിന്തുണയ്ക്കും, അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത് അഭിമാനകരം - വി.ഡി. സതീശന്‍

Oct 1, 2022

Most Commented