ഇന്ത്യയില്‍ ഉപഗ്രഹ വിക്ഷേപണം സ്വകാര്യ മേഖലയ്ക്ക്, ആദ്യ റോക്കറ്റ്‌ ഒരു വര്‍ഷത്തിനകം


അനൂപ് ദാസ് / മാതൃഭൂമി ന്യൂസ്‌

S Somanath | Photo: PTI

ഡല്‍ഹി: രാജ്യത്തെ ബഹിരാകാശ പര്യവേഷണ രംഗത്ത് സമൂലമാറ്റത്തിന് തുടക്കം. ഇനി മുതല്‍ റോക്കറ്റുകളുടെ നിര്‍മാണവും ഏകോപനവും വിക്ഷേപണവും സ്വകാര്യ കമ്പനികളും നിര്‍വ്വഹിക്കും എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്. ഇത്തരം വിക്ഷേപണത്തിനുള്ള നാല് വര്‍ഷ കരാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലും സ്വകാര്യ കമ്പനിയായ എല്‍ ആന്റ് ടിയുമായി ഒപ്പുവച്ച ശേഷം മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കരാറെടുത്ത കമ്പനികളും അവര്‍ തിരഞ്ഞെടുക്കുന്ന ഇരുപതോളം കമ്പനികളും ചേര്‍ന്നുള്ള കണ്‍സോഷ്യം അടുത്ത നാല് വര്‍ഷത്തിനിടെ അഞ്ച് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ നടത്തും. ഈ അഞ്ച് വിക്ഷേപണങ്ങള്‍ക്കും ഐഎസ്ആര്‍ഒ സഹായം നല്‍കും. പിഎസ്എല്‍വി റോക്കറ്റുകളുടെ നിര്‍മാണവും ഏകോപനവും വിക്ഷേപണവും കണ്‍സോഷ്യമാണ് നിര്‍വ്വഹിക്കുക എങ്കിലും വിക്ഷേപണം ഐഎസ്ആര്‍ഒയുടെ വിക്ഷേപണത്തറയില്‍ നിന്ന് ആയിരിക്കും. അടുത്ത സെപ്റ്റംബര്‍ മാസത്തിനകം ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണം സാധ്യമാകും. ലോകത്ത് തന്നെ ഈ മാതൃക ആദ്യമാണ് എന്ന് ഡോ.എസ് സോമനാഥ് വ്യക്തമാക്കി.

ചിലവ് കുറഞ്ഞ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി വാണിജ്യ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്പേസ് എക്സ് പോലുള്ള സ്ഥാപനങ്ങള്‍ ഐഎസ്ആര്‍ഒ നല്‍കുന്നതിലും കുറഞ്ഞ തുകയ്ക്ക് ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നു. ഈ അവസരത്തില്‍ കൂടുതല്‍ ചിലവ് കുറച്ച് പിഎസ്എല്‍വി വിക്ഷേപണം നടത്താനും മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാനും സ്വകാര്യ കണ്‍സോഷ്യവുമായുള്ള സഹകരണത്തിലൂടെ സാധ്യമാകും എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ എല്ലാ വിക്ഷേപണവും ഐഎസ്ആര്‍ഒയാണ് നടത്തുന്നത്. ഇതിന് പകരം സ്വകാര്യ കണ്‍സോഷ്യം കൂടി വരുമ്പോള്‍ ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികളുടെ മത്സരവും വാണിജ്യ നേട്ടം കണക്കാക്കിയുള്ള ഇടപെടലുകളും സജീവമാകും. ഭാവിയില്‍ ബഹിരാകാശ പര്യവേഷണ രംഗം കൂടുതല്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്നതിന്റെ തുടക്കമാണിത്.

ചന്ദ്രയാന്‍ - മൂന്ന് തയ്യാര്‍

ചന്ദ്രനില്‍ പര്യവേഷണം നടത്താനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ മൂന്ന് തയ്യാര്‍. ഉപഗ്രഹത്തിന്റെ തയ്യാറെടുപ്പ് പൂര്‍ത്തിയായി. ഇനി വിക്ഷേപണത്തീയതി തീരുമാനിച്ചാല്‍ മാത്രം മതി എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് വ്യക്തമാക്കി. 2023 ഫെബ്രുവരി, ജൂലായ് മാസങ്ങളിലാണ് ചന്ദ്രനിലേക്ക് ഉപഗ്രഹം അയയ്ക്കാന്‍ പറ്റിയ സമയം ലഭ്യമായിട്ടുള്ളത്. ജൂലായ്ക്കുള്ളില്‍ ചന്ദ്രയാന്‍ - മൂന്ന് വിക്ഷേപണം സാധ്യമാകും എന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: satellite development launch in India by private sector first launch within a year

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented