Photo: India Today
നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ അവതാരകയെ പരിചയപ്പെടുത്തി ഇന്ത്യാ ടുഡേ ഗ്രൂപ്പ്. ശനിയാഴ്ച ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2023-ലാണ് ആജ് തക് ചാനലിന് വേണ്ടിയുള്ള 'സന' എന്ന എ.ഐ. വാര്‍ത്താ അവതാരകയെ ഇന്ത്യാ ടുഡേ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ കല്ലി പുരി പരിചയപ്പെടുത്തിയത്.
സമര്‍ത്ഥയായ, മനോഹരിയായ, പ്രായമില്ലാത്ത, ക്ഷീണമില്ലാത്ത, ബഹുഭാഷകള്‍ സംസാരിക്കുന്ന പൂര്‍ണമായും തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അവതാരക എന്ന നിലയിലാണ് കല്ലി പുരി സനയെ പരിചയപ്പെടുത്തിത്. ദിവസേനയുള്ള വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനാണ് സനയെ ഉപയോഗിക്കുക. ഒന്നിലധികം ഭാഷകളില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കും.
സനയ്ക്കായി തയ്യാറാക്കിയ പുതിയ പരിപാടിയില്‍ ഒരോ ദിവസത്തേയും പ്രധാനപ്പെട്ട വിഷയങ്ങള്‍ സന പരിചയപ്പെടുത്തും. പ്രേക്ഷകര്‍ക്ക് ചോദ്യം ചോദിക്കാനാകുന്ന ഒരു പരിപാടിയും സന അവതരിപ്പിക്കും. ചോദ്യങ്ങള്‍ക്ക് സന മറുപടി നല്‍കും. യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ മേല്‍നോട്ടത്തില്‍ തന്നെയായിരിക്കും സനയുടെ പ്രവര്‍ത്തനം.
ചാറ്റ് ജിപിടി പോലുള്ള അത്ഭുതപ്പെടുത്തുന്ന കഴിവുകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ രംഗപ്രവേശം ചെയ്യുന്നതിനിടയ്ക്കാണ് ഇന്ത്യയില്‍ സന എന്ന പേരില്‍ ഒരു എ.ഐ. വാര്‍ത്താ അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യാ ടുഡേ പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ ഓരോ ഭാഷയ്ക്ക് അനുസൃതമായി സന കൃത്യമായി ചുണ്ടുകള്‍ ചലിപ്പിക്കുകയും അംഗവിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
Content Highlights: sana ai news anchor by india today
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..