Photo: Samsung
സാംസങിന്റെ വണ്‍ യുഐ 4 ആദ്യമായി ഗാലക്സി എസ് 21 പരമ്പര ഫോണുകളില്‍ എത്തും. ഗാലക്സി എസ് 21, ഗാലക്സി എസ് 21+, ഗാലക്സി എസ്21 അള്‍ട്ര തുടങ്ങിയ ഫോണുകളിലാണ് പുതിയ ഓഎസ് അപ്ഡേറ്റ് എത്തുക.
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓഎസ് പതിപ്പാണ് ആന്‍ഡ്രോയിഡ് 12. ഇതില്‍ അടിസ്ഥാനമാക്കി സാംസങ് രൂപപ്പെടുത്തിയെടുത്ത യൂസര്‍ ഇന്റര്‍ഫെയ്സ് ആണ് വണ്‍ യുഐ 4.
പുതിയ തീം ഓപ്ഷനുകളും, മെച്ചപ്പെട്ട കീബോര്‍ഡ് ഓപ്ഷനുകളും പ്രൈവസി സെറ്റിങ്സും ഉള്‍പ്പെടുത്തിയാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്.

പുതിയ ഓഎസ് അപ്ഡേറ്റ് ആയതിനാല്‍ തന്നെ കാഴ്ചയില്‍ പ്രത്യക്ഷമായ നിരവധി മാറ്റങ്ങളും പുതിയ സൗകര്യങ്ങളും അപ്ഡേറ്റിലൂടെ ലഭിക്കും. ഹോം സ്ക്രീന്‍ ഐക്കണ്‍, മെനു, ബട്ടന്, പശ്ചാത്തലം എന്നിവയിലെല്ലാം മാറ്റങ്ങളുണ്ടാവും.
ഒരു ആപ്ലിക്കേഷന്‍ ക്യാമറയും, മൈക്രോഫോണും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്നറിയിപ്പ് നല്കുന്ന അലേര്‍ട്ട് സംവിധാനം വണ്‍ യുഐ 4 ന്റെ സവിശേഷതകളിലൊന്നാണ്യ പ്രൈവസി സെറ്റിങ്സിന് വേണ്ടി പ്രത്യേകം ഡാഷ്ബോര്‍ഡും ഒരുക്കിയിട്ടുണ്ട്.
Content Highlights: Samsung unveils Android 12-driven One UI 4 for Galaxy S21 series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..