Photo: Samsung, nasilemaktech.com
സാംസങ് ഗാലക്‌സി എസ്21 അള്‍ട്ര സ്മാര്‍ട്‌ഫോണിലെ സ്‌പേസ് സൂം ഫീച്ചര്‍ വിവാദത്തില്‍. സാംസങ് എസ്21 അള്‍ട്രയിലെ 100 x സ്‌പേസ് സൂം ഫീച്ചറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്പനി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപണവുമായി എത്തിയിരിക്കുകയാണ് ഐബ്രേക്ക് ഫോട്ടോസ് എന്ന റെഡ്ഡിറ്റ് യൂസര്‍.
ഗാലക്‌സി എസ്21 അള്‍ട്രയിലെ 100 x സ്‌പേസ് എക്‌സ് സൂം ഫീച്ചര്‍ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ഫോണില്‍ കൃത്രിമമായി നിര്‍മിച്ചെടുക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു. വീഡിയോയും ചിത്രങ്ങളും സഹിതമുള്ള പോസ്റ്റാണ് ഇദ്ദേഹം പങ്കുവെച്ചത്.
കംപ്യൂട്ടര്‍ സ്‌ക്രീനിലെ ചന്ദ്രന്റെ ചിത്രം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്റര്‍നെറ്റില്‍ നിന്ന് ഉയര്‍ന്ന റസലൂഷനിലുള്ള ഒരു ചന്ദ്രന്റെ ചിത്രം അദ്ദേഹം ഡൗണ്‍ലോഡ് ചെയ്‌തെടുത്തു. ഇത് കംപ്യൂട്ടറില്‍ ഗോസിയന്‍ ബ്ലര്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് മങ്ങിയതാക്കി മാറ്റി. ഇങ്ങനെ മങ്ങിയ ചന്ദ്രന്റെ ചിത്രം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വലുതാക്കി വെക്കുകയും. പിന്നീട് മുറിയിലെ ലൈറ്റുകള്‍ ഓഫ് ആക്കി. സാംസങ് എസ്21 അള്‍ട്ര ക്യാമറില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലെ മങ്ങിയ ചന്ദ്രന്റെ ചിത്രം സൂം ചെയ്ത് പകര്‍ത്തി. ആ ചിത്രത്തിലാകട്ടെ ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെയും മറ്റും അടയാളങ്ങള്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നു.

അതായത് സാംസങ് എസ് 21 അള്‍ട്രയില്‍ പകര്‍ത്തുന്ന ചന്ദ്രന്റെ ചിത്രത്തില്‍ കാണുന്ന അടയാളങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആ ക്യാമറയിലൂടെ കണ്ടതല്ല. നിര്‍മിത ബുദ്ധി അധിഷ്ടിതമായ ഇഫക്ടുകള്‍ ആ ക്യാമറയില്‍ പകര്‍ത്തിയ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തത്.
ചന്ദ്രന് സമാനമായ മങ്ങിയ വൃത്താകൃതിയിലുള്ള എന്ത് വസ്തുവിലും ഈ രീതിയില്‍ ചന്ദ്രന്റെ ഡീറ്റെയിലുകള്‍ വെച്ച് വേണമെങ്കില്‍ ഹൈക്ക്വാളിറ്റി ചന്ദ്രന്റെ ചിത്രമുണ്ടാക്കാനാവും.
2021 ല്‍ എംഎസ് പവര്‍ യൂസര്‍ വെബ്‌സൈറ്റിലും ഫോണിലെ ഫീച്ചറിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ലേഖനം വന്നിരുന്നു. അന്ന് തന്നെ തങ്ങള്‍ ചിത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് സാംസങ് വ്യക്തമാക്കിയിരുന്നു.
ക്യാമറയില്‍ പകര്‍ത്തിയത് ചന്ദ്രനെയാണെന്ന് ഈ നിര്‍മിത ബുദ്ധിക്ക് മനസിലായാല്‍ ആ ചിത്രത്തില്‍ ചന്ദ്രന്റെ ഗുണമേന്മയുള്ള മറ്റ് ചിത്രങ്ങളിലെ വിശദാംശങ്ങള്‍ ചേര്‍ത്ത് ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രമാക്കിയെടുക്കാന്‍ അതിനാവും.
ഈ വിശദീകരണം കമ്പനി നല്‍കിയിട്ടുള്ളതിനാല്‍ തന്നെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്ന റെഡ്ഡിറ്റ് യൂസറുടെ ആരോപണം കമ്പനിയ്ക്ക് വലിയൊരു പ്രശ്‌നമാകാനിടയില്ല. എന്തായാലും സാംസങ് എസ്21 അള്‍ട്ര ഫോണിന്റെ ക്യാമറയില്‍ ചന്ദ്രന്റെ ചിത്രം പകര്‍ത്താനാവും എന്ന് വിശ്വസിക്കുന്നവരാണ് അധികവും.
Content Highlights: samsung s21 ultra space zoom feature how it works
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..