Photo:reddit| u/ibreakphotos
സാംസങ് എസ്21 അള്‍ട്ര സ്മാര്‍ട്‌ഫോണിലെ സ്‌പേസ് സൂം ഫീച്ചറിനെ വിമര്‍ശിച്ച് ഒരു റെഡ്ഡിറ്റ് യൂസര്‍ പങ്കുവെച്ച പോസ്റ്റിന് പ്രതികരണവുമായി സാംസങ് രംഗത്ത്. ചന്ദ്രന്റെ പോലും വ്യക്തമായ ചിത്രം പകര്‍ത്താനാകുമെന്ന് കാണിച്ച് പറഞ്ഞ് സ്‌പേസ് സൂം ഫീച്ചര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുവെന്നും ചിത്രത്തില്‍ വ്യക്തത വരുത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ ആണെന്നുമായിരുന്നു ഐ ബ്രേക്ക് ഫോട്ടോസ് എന്ന റെഡ്ഡിറ്റ് യൂസറുടെ ആരോപണം.
ഒരു പരീക്ഷണം നടത്തിയാണ് ഇയാള്‍ ഈ ആരോപണം ഉന്നയിക്കുന്നത്. ഇതിനായി ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ചന്ദ്രന്റെ വ്യക്തതയുള്ള ഒരു ചിത്രം എഡിറ്റ് ചെയ്ത് മങ്ങലുള്ളതാക്കി മാറ്റി. ആ ചിത്രം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ വെച്ച് സാംസങ് എസ്21 അള്‍ട്ര ഫോണ്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്തി. യഥാര്‍ത്ഥത്തില്‍ മങ്ങിയ ചിത്രം ചന്ദ്രന്റെ വ്യക്തതയുള്ള ചിത്രമായി മാറുന്നത് വീഡിയോ സഹിതം ഇയാള്‍ പങ്കുവെച്ചു.
സാംസങ് ക്യാമറയില്‍ പകര്‍ത്തിയ ചിത്രം യഥാര്‍ത്ഥ ചിത്രം അല്ലെന്നും അത് എഐ സോഫ്റ്റ് വെയറുകള്‍ മറ്റ് ചിത്രങ്ങളല്‍ നിന്നുള്ള വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ഇയാള്‍ ആരോപിച്ചു.
എന്നാല്‍, ചന്ദ്രന്റെ വ്യക്തതയുള്ള ചിത്രം പകര്‍ത്താന്‍ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് തന്നെയാണ് സാംസങിന്റെ വിശദീകരണം. സൂപ്പര്‍ റസലൂഷന്‍ ഫീച്ചര്‍ ഉപയോഗിച്ചുള്ള മള്‍ട്ടി ഫ്രെയിം പ്രൊസസിങും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും ഡിജിറ്റല്‍ ഇമേജ് സ്റ്റെബിലൈസേഷനുമെല്ലാം ചിത്രത്തില്‍ വ്യക്തത വരുത്താന്‍ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
ഇതിലെ എഐ ഡീറ്റെയ്ല്‍ എന്‍ഹാന്‍സ്‌മെന്റ് എഞ്ചിനാണ് ഇതില്‍ അത്ഭുതം കാണിക്കുന്നതെന്ന് സാംസങ് പറയുന്നു. ചിത്രം ചന്ദ്രന്റേതാണെന്ന് തിരിച്ചറിയാനും അതില്‍ ചന്ദ്രന്റെ വിശദാംശങ്ങള്‍ ചേര്‍ക്കാനും ഇതിന് സാധിക്കുന്നു.
Also Read
മള്‍ട്ടി ഫ്രെയിം പ്രോസസിങിന് ശേഷം ഗാലക്‌സി ക്യാമറയിലെ സീന്‍ ഓപ്റ്റിമൈസറിലുള്ള എഐ സാങ്കേതിക വിദ്യ ചിത്രത്തിലെ ബാക്കിയുള്ള നോയ്‌സ് ഇല്ലാതാക്കുകയും ചന്ദ്രന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുകയും ചെയ്യും.
മറ്റൊന്ന് നല്ലൊരു ടെലിസ്‌കോപ്പിക് ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയാല്‍ കിട്ടുന്ന ചിത്രവും സാംസങ് ക്യാമറയില്‍ പകര്‍ത്തിയ ചിത്രവും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാവില്ല. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ എപ്പോഴും കാണുക ചന്ദ്രന്റെ ഒരു വശം മാത്രമാണ്. അപ്പോള്‍ എഐ സഹായത്തോടെ അതില്‍ വിശദാംശങ്ങള്‍ ചേര്‍ത്താലും ചിത്രം സാങ്കേതികമായി കൃത്യമാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ പരീക്ഷണങ്ങള്‍ നടത്തിയാല്‍ ഈ സംവിധാനം തെറ്റിദ്ധരിപ്പിക്കപ്പെടും എന്ന് മാത്രം.
Content Highlights: Samsung responds to fake moon photo controversy
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..