Representational Image | Photo: Apple
ഐഫോണ്‍ 14 സ്മാര്‍ട്ഫോണ്‍ ഈ സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഐഫോണ്‍ 14-ന് വേണ്ടി സാംസങ് ഏകദേശം എട്ട് കോടി ഒഎല്‍ഇഡി ഡിസ്പ്ലേ പാനലുകള്‍ നിര്‍മിച്ച് നല്‍കുമെന്നാണ് പുതിയ വാര്‍ത്ത.
നേരത്തെ ചൈനയിലെ ഇലക്ട്രോണിക്സ് കമ്പനിയായ ബിഒഇ യില്‍ നിന്നുള്ള ഡിസ്പ്ലേ പാനലുകള്‍ ആപ്പിള്‍ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിവരം പുറത്തുവരുന്നത്.
മികച്ച ഊര്‍ജ്ജ ക്ഷമതയുള്ള ലോ ടെമ്പറേച്ചര്‍ പോളിക്രിസ്റ്റലിന്‍ ഓക്സൈഡ് (എല്‍ടിപിഒ) അടിസ്ഥാനമാക്കിയുള്ള തിന് ഫെം ട്രാന്‍സിസ്റ്ററുകളും (Thin Firm Transistirs-TFT) ഉയര്‍ന്ന ചാര്‍ജ് ട്രാന്‍സ്ഫര്‍ ശേഷിയും സ്ഥിരതയുമുള്ള ലോ ടെമ്പറേച്ചര്‍ പോളി സിലിക്കണ്‍ അടിസ്ഥാനമാക്കിയുള്ള ടിഎഫ്ടികളുമാണ് ഐഫോണ്‍ 14-ലെ ഡിസ്പ്ലേയില്‍ ഉപയോഗിക്കുകയെന്നാണ് വിവരം.
ഈ വര്‍ഷം മൂന്നാം പാദത്തോടെ ഐഫോണ്‍ 14-ന് വേണ്ടിയുള്ള ഡിസ്പ്ലേ പാനലുകളുടെ വലിയ രീതിയിലുള്ള ഉത്പാദനവും വിതരണവും സാംസങ് ആരംഭിച്ചേക്കും. ഡിസ്പ്ലേകള്‍ എത്തിയതിന് പിന്നാലെ അടുത്ത ഐഫോണ്‍ പരമ്പര വിപണിയിലെത്തും.
ഡക്സണ് നിയോലക്സ്, സൊലുസ് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്, സാംസങ് എസ്ഡിഐ തുടങ്ങിയവയുമായി സഹകരിച്ചാണ് സാംസങ് ഒഎല്‍ഇഡി നിര്‍മിച്ച് നല്‍കുക.
2017-ല്‍ ഐഫോണ്‍ ടെന്‍ മുതലാണ് സാംസങ് ആപ്പിളിന് വേണ്ടി ഒഎല്‍ഇഡി സ്ക്രീനുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷം ഐഫോണുകള്‍ക്ക് വലിയ സ്വീകാര്യത നേടാന്‍ സാധിച്ചതോടെ വലിയ അളവില്‍ ഡിസ്പ്ലേ എത്തിച്ചുനല്കാനായെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..