ഐഫോണല്ല, ആപ്പിള്‍ ആദ്യം പുറത്തിറക്കുക ഫോള്‍ഡബില്‍ ഐപാഡ്; സാംസങ്


ഫോള്‍ഡബിള്‍ ഉപകരണ രംഗത്ത് 2025 ഓടുകൂടി 80 വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാംസങ്.

Apple Logo | Photo: Gettyimages

പ്പിളിന്റെ ഫോള്‍ഡബിള്‍ ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ഡിവൈസുകള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ വിപണിയിലെ എതിരാളിയായ ദക്ഷിണകൊറിയന്‍ കമ്പനി സാംസങ് ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ പദ്ധതി സംബന്ധിച്ച് ഒരു പ്രവചനം നടത്തിയിരിക്കുകയാണ്.

2024-ഓടുകൂടി ആപ്പിള്‍ ഒരു ഫോള്‍ഡബിള്‍ ടാബ് ലെറ്റ് പുറത്തിറക്കുമെന്നാണ് സാംസങിന്റെ പ്രവചനം. വിതരണക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സാസംങ് തങ്ങളുടെ പ്രതീക്ഷ പങ്കുവെച്ചത്.



ഫോള്‍ഡബിള്‍ ഉപകരണ രംഗത്ത് 2025 ഓടുകൂടി 80 വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാംസങ്. 2024 ഓടുകൂടി ആപ്പിളും ഫോള്‍ഡബിള്‍ രംഗത്തേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് സ്മാര്‍ട്‌ഫോണുകളിലൂടെ ആയിരിക്കില്ല. നോട്ട് ബുക്കുകളും ടാബ് ലെറ്റുകളും ആയിരിക്കും ആദ്യം. സാംസങ് വിതരണക്കാരോട് പറഞ്ഞു.

20കളിലും 30 കളിലും പ്രായമുള്ള ദക്ഷിണ കൊറിയയിലെ ഉപഭോക്താക്കള്‍ ഐഫോണില്‍ നിന്ന് സാംസങിന്റെ ഫോള്‍ഡബിള്‍ ഫോണുകളിലേക്ക് മാറുന്നത് മുമ്പത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നും സാംസങ് പറയുന്നു.

ഐഫോണുകള്‍ക്ക് വേണ്ടി ഡിസ്‌പ്ലേ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ് സാംസങ്. ഫോള്‍ഡബിള്‍ സ്‌ക്രീന്‍ നിര്‍മാണ രംഗത്തെ മുന്‍നിരയില്‍ സാംസങുണ്ട്. ആപ്പിളിന് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ഫോണ്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഒരു പക്ഷെ അതിന് സാംസങിന്റെ സ്‌ക്രീനും ഉപയോഗിച്ചേക്കാം.

അതേസമയം നിലവിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പന ആപ്പിളിന്റെ തനത് ശൈലിയോട് ഇണങ്ങുന്നതല്ല. ആന്‍ഡ്രോയിഡ് ഫോണുകളിലെ പുതിയ പരീക്ഷണങ്ങള്‍ ഐഫോണിലേക്ക് കൊണ്ടുവരുന്നതിന് കമ്പനി കാലതാമസം കാണിക്കാറുണ്ട്. ഈ നിലപാട് തന്നെയാണ് ഫോള്‍ഡബിള്‍ ഫോണിന്റെ കാര്യത്തിലും പിന്തുടരുന്നത്.

ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഉപകരണം ഫോണ്‍ ആയിരിക്കില്ലെന്നാണ് സാംസങ് പറയുന്നത്. ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐപാഡ്, ഒരുതരത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാണ്. വലിയ സ്‌ക്രീന്‍ ഐപാഡുകള്‍ക്ക് നല്‍കാനും അത് മടക്കി എളുപ്പം കൊണ്ടുനടക്കാനുമെല്ലാം ഫോള്‍ഡബിള്‍ സ്‌ക്രീനിലൂടെ സാധിക്കും.

ഫോള്‍ഡബിള്‍ ഐഫോണിനുള്ള ശ്രമം ആപ്പിളിന് വലിയ അപകടസാധ്യതയുള്ളതാണെന്ന് സാംസങിലെ ഗവേഷണ മേധാവി ബെന്‍വുഡ് പറഞ്ഞു. കാരണം ഐഫോണുകള്‍ക്ക് ഭീഷണിയാവാതിരിക്കാന്‍ അത് അത്രയേറെ ചെലവേറിയതായിരിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഈ മേഖലയില്‍ മുന്‍നിരയിലുള്ള സാംസങ് ആപ്പിളിനെ മുഖ്യ എതിരാളിയായി കാണുന്നുണ്ട് എന്നതിന് തെളിവാണ് ഇതുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍. 20 ഇഞ്ച് വലിപ്പമുള്ള ഫോള്‍ഡബിള്‍ സ്‌ക്രീന്‍ നിര്‍മിക്കാന്‍ സാംസങും ശ്രമിച്ചുവരികയാണ്.
(Corrected Version)

Content Highlights: Samsung predicts Apple to launch foldable tablet by 2024

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented