ഒഡീസി ആർക്ക്- വമ്പൻ ഗെയിമിങ് മോണിറ്റർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സാംസങ്


Photo: Samsung

ന്യൂഡല്‍ഹി: സാംസങിന്റെ 55 ഇഞ്ച് 1000ആര്‍ കര്‍വ്ഡ് ഗെയിമിങ് സ്‌ക്രീന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 'ഒഡീസി ആര്‍ക്ക്' എന്ന് വിളിക്കുന്ന ഈ മോണിറ്ററിന് 2,19,999 രൂപയാണ് വില. ഇന്ത്യയിലെ ഗെയിമിങ് രംഗത്ത് ഒഡീസി ആര്‍ക്ക് വിപ്ലവം സൃഷ്ടിക്കുമെന്നാണ് സാംസങ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് എന്റര്‍പ്രൈസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേതി പറയുന്നത്.

എ.എം.ഡി. ഫ്രീ സിങ്ക് പ്രീമിയം പ്രോ സാങ്കേതികവിദ്യയും ഒരു മില്ലി സെക്കന്റ് റെസ്‌പോണ്‍സ് സമയവും 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുള്ള സ്‌ക്രീനിന്റെ സഹായത്തോടെ ഗെയിമര്‍ക്ക് വ്യക്തമായ രീതിയില്‍ രംഗം കാണാനും അതിവേഗം തീരുമാനങ്ങളെടുക്കാനും സാധിക്കും. ഇതിലെ കോക്ക്പിറ്റ് മോഡ് അനുസരിച്ച് സ്‌ക്രീന്‍ 270 ഡിഗ്രി ലംബമായി തിരിക്കാനും ഉയരം ക്രമീകരിക്കാനും സാധിക്കും. ക്വാണ്ടം മിനി എല്‍.ഇ.ഡി. ഉപയോഗിച്ചുള്ള സാംസങിന്റെ ക്വാണ്ടം മാട്രിക്‌സ് സാങ്കേതികവിദ്യ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. എല്‍.ഇ.ഡിയുടെ കൃത്യമായ നിയന്ത്രണം ഇത് സാധ്യമാക്കുമെന്ന് കമ്പനി പറഞ്ഞു.



എ.ഐ. സൗണ്ട് ബൂസ്റ്ററും ഡോള്‍ബി അറ്റ്‌മോസ് സംവിധാനവുമുള്ള സൗണ്ട് ഡോം ടെക്ക് മികച്ച ശബ്ദാനുഭവവും ഒഡീസി ആര്‍ക്ക് മോണിറ്ററിന് നല്‍കും.


Content Highlights: Samsung launches 55-inch Odyssey Ark gaming display in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented