ഗാലക്‌സി എഫ്62 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സാംസങ്ങിന്റെ ഗാലക്‌സി എഫ് പരമ്പരയിലെ രണ്ടാമത്തെ ഫോണ്‍ ആണിത്. ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ റീടെയില്‍ സ്‌റ്റോറുകള്‍, സാംസങ്.കോം എന്നിവിടങ്ങളില്‍ ഫെബ്രുവരി 22 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും. 

സാംസങ് ഗാലക്‌സി എഫ് 62-ന്റെ ആറ് ജിബി/ 128ജിബി പതിപ്പിന് 23,999 രൂപയാണ് വില. എട്ട് ജിബി/128 ജിബി പതിപ്പിന് 25999 രൂപയാണ് വില. 

ലേസര്‍ ഗ്രീന്‍, ലേസര്‍ ബ്ലൂ, ലേസര്‍ ഗ്രേ നിറങ്ങളില്‍ ഫോണ്‍ എത്തും. 

സവിശേഷതകള്‍

ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനിലുള്ള 6.7 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എഫ് 62 നുള്ളത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 3.1 ല്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. 

ഇതിന്റെ ക്വാഡ് റിയര്‍ ക്യാമറയില്‍ 64 എംപി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 5 എംപി മാക്രോ സെന്‍സര്‍, 5 എംപി ഡെപ്ത് ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്നു. 

ഇതില്‍ 4കെ യുഎച്ച്ഡി വീഡിയോ റെക്കോര്‍ഡിങ് സൗകര്യമുണ്ട്. സിംഗിള്‍ ടേക്ക്, അള്‍ട്രാ വൈഡ്, മാക്രോ, ലൈവ് ഫോക്കസ്, നൈറ്റ് മോഡ്, സൂപ്പര്‍ സ്ലോ മോഷന്‍, ഹൈപ്പര്‍ ലാപ്‌സ്, സൂപ്പര്‍ സ്റ്റെഡി തുടങ്ങിയ ഫീച്ചറുകളും ഇതിന്റെ റിയര്‍ ക്യാമറയിലെ സൗകര്യങ്ങളാണ്. സെല്‍ഫിയ്ക്കായി 32 എംപി സെന്‍സര്‍ നല്‍കിയിരിക്കുന്നു. 

എക്‌സിനോസ് 9825 പ്രൊസസറാണ് ഗാലക്‌സി എഫ്65 ന് ശക്തിപകരുന്നത്. 7000 എംഎഎച്ച് ബാറ്ററി അതിവേഗം ചാര്‍ജ് ചെയ്യാന്‍ 25 വാട്ട് ചാര്‍ജറും ഫോണിനൊപ്പമുണ്ട്. റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവുമുണ്ട്. 

Content Highlights: samsung galaxy f62 launched in india