Photo: Samsung
സാംസങിന്റെ എക്സിനോസ് 2200 (Exynos 2200) പ്രൊസസര്‍ ചിപ്പ് പുറത്തിറക്കുന്നത് കമ്പനി വൈകിപ്പിച്ചു. അടുത്തമാസം പുറത്തിറക്കാന്‍ പോവുന്ന ഗാലക്സി എസ്22 നൊപ്പമായിരിക്കും എക്സിനോസ് 2200 പുറത്തിറക്കുക.
പുതിയ സാംസങ് സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുന്ന സമയത്ത് തന്നെ പുതിയ ആപ്ലിക്കേഷന്‍ പ്രൊസസര്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നത് എന്ന് സാംസങ് ഇലക്ട്രോണിക്സിലെ ഒരു ഉദ്യോഗസ്ഥന് ബിസിനസ് കൊറിയയോട് പറഞ്ഞു.
പ്രൊസസറിന്റെ നിര്‍മാണത്തിലോ പ്രവര്‍ത്തനത്തിലോ യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സാംസങ് എക്സിനോസ് 2200 ഈ ആഴ്ച പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഗാലക്സി എസ്22, ഗാലക്സി എസ്22 അള്‍ട്ര ഫോണുകളിലായിരിക്കും പുതിയ പ്രൊസസര്‍ ചിപ്പ് എത്തുക.
സ്നാപ്ട്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറിന് സമാനമായ നിര്‍മിതിയായിരിക്കും എക്സിനോസ് 2200 ലെന്നാണ് കരുതുന്നത്. എങ്കിലും സ്നാപ്ട്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്സെറ്റിന്റെ അത്രയും പ്രവര്‍ത്തന മികവ് ഇതില്‍ ഉണ്ടാവണമെന്നില്ല.
എക്സിനോസ് 2100 യെ അപേക്ഷിച്ച് അഞ്ച് ശതമാനം അധിക സിപിയു പെര്‍ഫോമന്‍സും 17 ശതമാനം അധിക ഗ്രാഫിക്സ് മികവും പുതിയ എക്സിനോസ് 2200 ല്‍ ഉണ്ടായേക്കും.
Content Highlights: samsung exynos 2200 chipset will launch with galaxy s22 series
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..