സാംസങ്ങില്‍ വന്‍ വിവരച്ചോര്‍ച്ച; ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു


Samsung Logo | Photo: AFP

സാംസങ്ങില്‍ വന്‍ വിവരച്ചോര്‍ച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. ജന്മദിനം, കോണ്‍ടാക്റ്റ് നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ജൂലായിലാണ് സംഭവം.

ജൂലായ് അവസാനത്തോടെ അനുവാദമില്ലാത്ത തേഡ് പാര്‍ട്ടി യുഎസിലെ സാംസങ്ങില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിച്ചുവെന്നാണ് കമ്പനി ഇമെയില്‍ വഴി ഉപഭോക്താക്കളെ അറിയിച്ചത്. ഓഗസ്റ്റില്‍ നടത്തിയ അന്വേഷണത്തില്‍ ചില ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയെന്നും ബാധിക്കപ്പെട്ട സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. സംഭവത്തില്‍ മുന്‍നിര സൈബര്‍ സുരക്ഷാ സ്ഥാപനവുമായും അധികാരികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.

അതേസമയം, വിവര ചോര്‍ച്ച ഉപഭോക്താക്കളടെ സാമൂഹ്യ സുരക്ഷാ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവയെ ബാധിച്ചിട്ടില്ലെന്ന് സാംസങ് വ്യക്തമാക്കി.

ചില ഉപഭോക്താക്കളുടെ പേര്, കോണ്‍ടാക്റ്റ് നമ്പര്‍, ജനന തീയതി, പ്രൊഡക്റ്റ് രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്. ഇതേതുടര്‍ന്ന് ഉപഭോക്താക്കളോട് അവരുടെ പാസ് വേഡുകള്‍ മാറ്റാനും മറ്റ് ചില മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: samsung data leak contacts phone numbers leaked

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented