സാംസങ് ഗാലക്‌സി എ03 കോര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. 6.5 ഇഞ്ച് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഫോണ്‍ എത്തുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഗോ ഓഎസിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 

യുണിസോക് എസ് സി 9863എ ഒക്ടാകോര്‍ ചിപ്പ്‌സെറ്റാണ് ഫോണിലുള്ളത്. എട്ട് എംപി റിയര്‍ ക്യാമറയും സെല്‍ഫിയ്ക്ക് വേണ്ടി അഞ്ച് എംപി ക്യാമറയും നല്‍കിയിരിക്കുന്നു. 

രണ്ട് ജിബിയാണ് റാം. 32 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 1 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. കറുപ്പ്, നീല എന്നീ രണ്ട് നിറങ്ങളിലാണ് സാംസങ് എ03 അവതരിപ്പിച്ചിരിക്കുന്നത്. 7999 രൂപയാണ് ഇതിന് വില. 

സാംസങ് വെബ്സൈറ്റിലും മുന്‍നിര ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും, രാജ്യത്തുടനീളമുള്ള റീട്ടെയില്‍ സ്‌റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും. 

സാംസങിന്റെ എ സീരീസിലേക്ക് ഗാലക്‌സി എ33 5ജി ഫോണ്‍ അടുത്തവര്‍ഷം പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാവോമി, ഒപ്പോ പോലുള്ള ബ്രാന്‍ഡുകളില്‍ നിന്നുള്ള ഫോണുകളെ വിപണിയില്‍ നേരിടാനെത്തുന്ന ഒരു മിഡ് റ്റു ലോ റേഞ്ച് സ്മാര്‍ട്‌ഫോണ്‍ ആയിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ പുറത്തിറങ്ങുന്ന ആദ്യ എ സീരീസ് ഫോണ്‍ ആയിരിക്കും ഇത്. 5000 എംഎഎച്ച് ബാറ്ററി, 6.4 ഇഞ്ച് ഇന്‍ഫിനിറ്റി യു ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ആയിരിക്കും ഇതിന് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: samsung confirmed galaxt a03 core in india