യുകെയില്‍ 6ജി സാങ്കേതിക വിദ്യാ ലബോറട്ടറി ആരംഭിച്ച് സാംസങ്


Photo: AP

6ജി സാങ്കേതിക വിദ്യകളുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യുകെയില്‍ സാംസങ് പുതിയ ലാബ് ആരംഭിച്ചു. കമ്പനിയുടെ ഗ്ലോബല്‍ 6ജി ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായാണ് യുകെയില്‍ ഗവേഷണ ലബോറട്ടറി സ്ഥാപിച്ചിരിക്കുന്നത്. യുകെയിലെ സ്റ്റെയ്ന്‍സ്-അപ്പോണ്‍-തേംസിലെ സാംസങ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നത്.

കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍, ഡാറ്റ ഇന്റലിജന്‍സ്, ഓണ്‍-ഡിവൈസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും ലാബിന്റെ പ്രവര്‍ത്തനം. ഇതോടൊപ്പം തന്നെ വിഷ്വല്‍ ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി, ഐഒടി, ടെലികോം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കമ്പനിയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കും.



'ഹൈപ്പര്‍-കണക്റ്റിവിറ്റിയിലൂടെ 6ജി മനുഷ്യര്‍ക്ക് അടുത്ത ലെവലിലുള്ള ആത്യന്തികമായ അനുഭവങ്ങള്‍ സമ്മാനിക്കും. ആ ആശയമാണ് ഞങ്ങളുടെ 6ജി വീക്ഷണങ്ങളുടെ അടിസ്ഥാനം.' സാംസങ് റിസര്‍ച്ചിന്റെ മേധാവിയും പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ സിയുങ് പറഞ്ഞു.

'6ജിക്ക് വേണ്ടി തയ്യാറെടുത്തു തുടങ്ങാനുള്ള ശരിയായ സമയമാണിതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മുമ്പ് കണ്ട തലമുറകളെ പോലെ 6ജി രൂപപ്പെടുത്തിയെടുക്കാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടി വരും. അതിനൊരുപാട് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് വിപണിയിലെ മറ്റുള്ളവരുമായുള്ള സഹകരണം ആവശ്യമാണ്.' അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും 'നെക്സ്റ്റ് ഹൈപ്പര്‍ ലെവല്‍ കണക്റ്റഡ്' അനുഭവം എത്തിക്കുകയാണ് 6ജിയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അള്‍ട്ര വൈഡ് ബാന്‍ഡ്, അള്‍ട്ര-ലോ ലേറ്റന്‍സി, അള്‍ട്ര-ഇന്റലിജന്‍സ്, അള്‍ട്ര-സ്‌പേഷ്യലൈസേഷന്‍ എന്നിവ ആയിരിക്കും 6ജിയുടെ സവിശേഷത. എക്‌സ്റ്റെന്റഡ് റിയാലിറ്റി, ഹൈ-ഫിഡെലിറ്റി മൊബൈല്‍ ഹോളോഗ്രാം പോലുള്ളവ 6ജിയിലൂടെ സാധ്യമാവും. സാംസങ് റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് കമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച് സെന്റര്‍ മേധാവി സങ്ഹ്യൂന്‍ ചോയ് പറഞ്ഞു. 2028-ഓടെ 6ജിയുടെ ആദ്യ മാനദണ്ഡങ്ങള്‍ പുറത്തിറങ്ങിയേക്കുമെന്ന് അദ്ദേഹം പറയുന്നു.

2028 ഓടുകൂടി ആദ്യ 6ജി നെറ്റ്‌വര്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് 2020 ല്‍ സാംസങ് ഇലക്ട്രോണിക്‌സ് പ്രസിദ്ധീകരിച്ച ഒരു ധവളപത്രത്തില്‍ പറയുന്നത്. 2030-ഓടുകൂടി വാണിജ്യാടിസ്ഥാനത്തില്‍ 6ജി സേവനം ആരംഭിച്ചേക്കുമെന്നും കമ്പനി പറയുന്നു.

Content Highlights: samsung 6g technology lab in uk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented