ആശങ്ക ഞങ്ങള്‍ക്കുമുണ്ട്, AI ഭീഷണികള്‍ തള്ളാതെ സാം ആള്‍ട്മാനും, നിയന്ത്രണം വേണമെന്ന് ആവശ്യം


1 min read
Read later
Print
Share

നമ്മുടെയെല്ലാം ജീവിതത്തിന്റെ സമസ്ത മേഖലയേയും മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിടുന്നത്. എന്നാല്‍ അത് ഗുരുതരമായ ഭീഷണികളും സൃഷ്ടിക്കുന്നുണ്ടെന്ന് സ്വന്തം സ്ഥാപനത്തെ കുറിച്ച് സാം ആള്‍ട്ട്മാന്‍ തന്നെ പറയുന്നു.

Photo: AP

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധിയെ നിയമം വഴി നിയന്ത്രിക്കണമെന്ന് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും മേധാവിയുമായ സാം ആള്‍ട്ട്മാന്‍. യുഎസ് സെനറ്റ് പാനലിന് മുമ്പാകെയാണ് സാം ആള്‍ട്ട്മാന്‍ ഇക്കാര്യമറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തെറ്റായ വഴിയെ പോവാന്‍ സാധ്യതയുണ്ടെന്നും അതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും സാം ആള്‍ട്ട്മാന്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാത്ത കമ്പനികളുടെ എഐ ലൈസന്‍സ് പിന്‍വലിക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സാം ആള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍ എഐ ചാറ്റ് ജിപിടി എന്ന ഭാഷാമോഡല്‍ അവതരിപ്പിച്ചതോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. എഐ ഉയര്‍ത്താനിടയുള്ള വിവിധ ഭീഷണികള്‍ ചൂണ്ടിക്കാണിച്ച് ഈ രംഗത്തെ വിദഗ്ദര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ചിലര്‍ എഐ ഗവേഷണങ്ങള്‍ അപ്പാടെ അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തുമ്പോള്‍ മറ്റുചിലര്‍ ഭാവി ഭീഷണികളെ തടയാനുള്ള മുന്നൊരുക്കങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന ആവശ്യക്കാരാണ്.

നമ്മുടെയെല്ലാം ജീവിതത്തിന്റെ സമസ്ത മേഖലയേയും മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിടുന്നത്. എന്നാല്‍ അത് ഗുരുതരമായ ഭീഷണികളും സൃഷ്ടിക്കുന്നുണ്ടെന്ന് സ്വന്തം സ്ഥാപനത്തെ കുറിച്ച് സാം ആള്‍ട്ട്മാന്‍ തന്നെ പറയുന്നു.

തിരഞ്ഞെടുപ്പുകളില്‍ എഐ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അത് ആശങ്ക ഉയര്‍ത്തുന്ന പ്രധാനപ്പെട്ട മേഖലയാണെന്നും എഐയ്ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നുമായിരുന്നു ആആള്‍ട്ട്മാന്റെ പ്രതികരണം.

ഈ സാങ്കേതിക വിദ്യക്ക് പിഴവുണ്ടായാല്‍, അത് വലിയ പിഴവായേക്കും. അക്കാര്യം തുറന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് സംഭവിക്കുന്നത് തടയാന്‍ ഭരണകൂടവുമൊത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സാം ആള്‍ട്ട്മാന്‍ യുഎസ് സെനറ്റ് കമ്മറ്റിക്ക് മുമ്പില്‍ വ്യക്തമാക്കി.

Content Highlights: Sam Altman says AI can go quite wrong, urges to regulate the technology

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gmail

1 min

ജി മെയില്‍ ആപ്പില്‍ മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

Jun 3, 2023


AI

1 min

AI മനുഷ്യനെ വംശനാശത്തിലേക്ക് നയിച്ചേക്കാം; പ്രതിരോധത്തിന് മുന്‍ഗണന വേണമെന്ന് വിദഗ്ദര്‍

May 30, 2023


MOBILEPHONE

1 min

മൊബൈല്‍ ഫോണ്‍ വില വർധിച്ചേക്കും; പാര്‍ട്‌സുകളുടെ ഇറക്കുമതി തീരുവകൂട്ടി

Feb 1, 2021

Most Commented