സെയിൽസ് ഫോഴ്സ് | photo: gettyimages
2023 ന്റെ തുടക്കത്തിലും ടെക് മേഖലയിലെ കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. തങ്ങളുടെ ജീവനക്കാരില്‍ 18000-ല്‍ അധികം പേരെ പിരിച്ചുവിടുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു ടെക് കമ്പനിയും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെയില്‍സ് ഫോഴ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത്. പത്ത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ഒരുങ്ങുന്നുവെന്നാണ് വിവരങ്ങള്‍.
ആഗോളതലത്തില്‍ ചില ഓഫീസുകള്‍ അടച്ചിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുമാനത്തിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിലേക്ക് കമ്പനിയെ എത്തിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നവംബറിലും നൂറോളം ജീവനക്കാരെ ഈ സോഫ്റ്റ് വെയര്‍ കമ്പനി പിരിച്ചുവിട്ടിരുന്നു.
സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് ആമസോണ്‍ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചൈനീസ് ഇന്റര്‍നെറ്റ് ടെക്നോളജി കമ്പനിയായ ബൈറ്റ് ഡാന്‍സിലെ പിരിച്ചുവിടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമ കൂടിയായ ഈ ചൈനീസ് കമ്പനി കഴിഞ്ഞ ജൂണിലും കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു.
Content Highlights: salesforce to layoff their staffs after amazon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..