Photo: twitter@sktelecom
സിയോള്‍: ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എസ്‌കെ ടെലികോം ആഗോള തലത്തിലുള്ള 5ജി നെറ്റ് വര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗമുള്ള സേവനമായി മാറി. ഓപ്പണ്‍ സിഗ്നല്‍ പുറത്തുവിട്ട കണക്കില്‍ എസ്‌കെ ടെലികോമിന്റെ 5ജി നെറ്റ് വര്‍ക്കിലെ ശരാശരി ഡൗണ്‍ലോഡ് വേഗം സെക്കന്റില്‍ 469.6 മെഗാബിറ്റ്‌സ് (എംബിപിഎസ്) ആണ്. 184.2 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗമുള്ള മറ്റ് കമ്പനികളേക്കാള്‍ 2.55 ഇരട്ടിയാണിത്.
ദക്ഷിണ കൊറിയയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവന ദാതാവായ എല്‍ജി യുപ്ലസ് എന്ന ടെലികോം കമ്പനിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 429.6 എംബിപിഎസ് ആണ് ഇതിന്റെ വേഗത. തൊട്ടുപിന്നാലെ ബള്‍ഗേറിയയിലെ വിവാകോം, സ്വീഡനിലെ ടെലി2 എബി, ദക്ഷിണ കൊറഫിയയിലെ തന്നെ കെടി കോര്‍പ്പ് എന്നിവയും ഇടം പിടിച്ചു.
അതേസമയം, 5ജി അപ് ലോഡ് വേഗത്തില്‍ എസ്‌കെ ടെലികോം ഏഴാം സ്ഥാനത്തും എല്‍ജി യുപ്ലസ് 16-ാം സ്ഥാനത്തുമാണുള്ളത്. 5ജി ഗെയിമിങ് അനുഭവത്തില്‍ എസ്‌കെ ടെലികോം, കെടി കോര്‍പ്പ്, എല്‍ജി യുപ്ലസ് എന്നീ ദക്ഷിണ കൊറിയന്‍ കമ്പനികള്‍ തന്നെയാണ് മുന്നിലുള്ളത്.
5.2 കോടിയോളം ജനസംഖ്യയുള്ള ദക്ഷിണ കൊറിയയിലാണ് 2019 ഏപ്രിലില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ 5ജി സേവനം ആരംഭിച്ചത്. ഇവിടുത്തെ 85 നഗരങ്ങളിലും 5ജി എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ 5ജി ഉപഭോക്താക്കളുടെ എണ്ണം 2.4 കോടിയോളം എത്തിയിരുന്നു.
നേരത്തെ ഉണ്ടായിരുന്നന 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് തന്നെ ഉപയോഗിച്ചുള്ള നോണ്‍ സ്റ്റാന്റ്-എലോണ്‍ 5ജി നെറ്റ് വര്‍ക്ക് വഴിയാണ് ദക്ഷിണ കൊറിയയില്‍ 5ജി വിന്യസിച്ചിരിക്കുന്നത്.
Content Highlights: S.Korean carrier SK Telecom tops 5G download speed globally
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..