ഷ്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ബഹിരാകാശ നിലയത്തിലെ ഗവേഷകര്‍ അടിയന്തിര സുരക്ഷാ പേടത്തില്‍ അഭയം തേടി. ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചിരുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍, റഷ്യയുടെ സോയൂസ് പേടകം എന്നിവിയിലേക്കാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഗവേഷകര്‍ മാറിയത്.

1982 ൽ റഷ്യ വിക്ഷേപിച്ച കോസ്മോസ് 1408 എന്ന പ്രവര്‍ത്തനം നിലച്ച നിരീക്ഷണ ഉപഗ്രഹമാണ് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. 

മിസൈല്‍ പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയത്തിന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഗവേഷകര്‍ മുന്‍കരുതല്‍ സ്വീകരിച്ചത്. 

റഷ്യയുടെ മിസൈല്‍ പരീക്ഷണത്തെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റ് അപലപിച്ചു. 

പരീക്ഷണത്തിന്റെ ഫലമായി 1500 പുതിയ അവശിഷ്ടങ്ങള്‍ ഭ്രമണ പഥത്തില്‍ സൃഷ്ടിക്കപ്പെട്ടതയാണ് കണക്ക്. ഇത് ബഹിരാകാശ ഗവേഷകര്‍ക്ക് കൂടുതല്‍ ഭീഷണിയാവും. 

റഷ്യയുടെ നിരുത്തരവാദപരവും അസ്ഥിരപ്പെടുത്തുന്നതുമായ നടപടിയില്‍ അസ്വസ്ഥനാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണും പ്രതികരിച്ചു. 

അമേരിക്കന്‍ ബഹിരാകാശ ഗവേഷകരെ മാത്രമല്ല ബഹിരാകാശ നിലയത്തിലുള്ള റഷ്യന്‍ ഗവേഷകരെ കൂടി ഭീഷണിയിലാക്കുകയാണ് റഷ്യ ചെയ്തത്. ഇത് അശ്രദ്ധവും അപകടകരവുമായ നീക്കമായെന്നും ചൈനീസ് സ്‌പേസ് സ്റ്റേഷനും അവരുടെ ബഹിരാകാശ സഞ്ചാരികള്‍ക്കും ഭീഷണിയാണെന്നും ബില്‍ നെല്‍സണ്‍ പറഞ്ഞു. 

Space Station2007 ല്‍ ചൈനീസ് ആയുധ പരീക്ഷണങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങള്‍ക്ക് സമാനമാണ് ഇപ്പോഴുണ്ടായത്. ഇത് ഭ്രമണ പഥത്തില്‍ ഏറെ നാള്‍ നിലനില്‍ക്കുകയും ചെയ്യും. 

ബഹിരാകാശ അവശിഷ്ടങ്ങള്‍ ഏതെങ്കിലും വിധത്തില്‍ നിലയത്തിന് അപകടമുണ്ടാക്കിയാല്‍ ഉടനടി അവിടെ നിന്ന് വേര്‍പെട്ട് തിരിച്ചിറങ്ങുന്നതിനാണ് ഗവേഷകര്‍ അവര്‍ വന്ന പേടകങ്ങളിലേക്ക് മാറിയത്. 

നിലവില്‍ ഗവേഷകര്‍ പ്രധാന സ്റ്റേഷനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളെ തുടര്‍ന്നും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതിന്റെ ഭാഗമായി ഗവേഷകരുടെ വിശ്രമ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

2019ല്‍ ഇന്ത്യ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരെയും അമേരിക്ക രംഗത്തുവന്നിരുന്നു. ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യ പരീക്ഷണം നടത്തിയത് സമുദ്രനിരപ്പില്‍ നിന്ന് 180 മൈല്‍(300 കി മി)ഉയരത്തിലാണെന്നും അതിനാല്‍ ഉപഗ്രഹങ്ങളുടേയോ ബഹിരാകാശവാഹനങ്ങളുടേയോ സഞ്ചാരപഥത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും ബഹിരാകാശത്ത് നിന്ന് 45 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്നുമായിരുന്നു അന്ന് ഡിആര്‍ഡിഓയുടെ പ്രതികരണം.

Content Highlights: Russian anti Missile test, International Space Center, NASA