നിയമവിരുദ്ധ ഉള്ളടക്കം നീക്കിയില്ല; ഗൂഗിളിനും മെറ്റയ്ക്കും പിഴയിട്ട് റഷ്യ


കോടതിവിധി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് ഗൂഗിള്‍ പറഞ്ഞു.

Representational image | Photo: Getty Images

മോസ്‌കോ: റഷ്യ നിയമവിരുദ്ധമായി കണക്കാക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് ഗൂഗിളിനും ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കും പിഴയിട്ട് മോസ്‌കോ കോടതി. 9.8 കോടി ഡോളറാണ് (736 കോടി രൂപ) ഗൂഗിളിന് പിഴയിട്ടിരിക്കുന്നത്.

വന്‍കിട ടെക്ക് കമ്പനികള്‍ക്ക് മേല്‍ റഷ്യ സമ്മര്‍ദ്ദം കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റിന് മേല്‍ നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും റഷ്യയുടെ ശ്രമം വ്യക്തിസ്വാതന്ത്ര്യത്തിനും കോര്‍പറേറ്റ് സ്വാതന്ത്ര്യത്തിനും എതിരാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഈ നീക്കത്തിനെതിരെയുണ്ട്.കോടതിവിധി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന് ഗൂഗിള്‍, റോയിട്ടേഴ്സിനോട് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്‌ഫോമിനും സമാനമായ കാരണങ്ങള്‍ കാണിച്ച് റഷ്യ പിഴയിട്ടിരുന്നു. 2.7 കോടി ഡോളറാണ് (203 കോടി രൂപ) പിഴയിട്ടത്. റഷ്യന്‍ നിയമങ്ങള്‍ ലംഘിക്കുന്ന 2,000 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗൂഗിളില്‍ 2,600 നിരോധിത ഉള്ളടക്കങ്ങളാണുള്ളത്.

നിരവധി വിദേശ സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് മേല്‍ 2021-ല്‍ റഷ്യ ചെറിയ പിഴകള്‍ ചുമത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് കമ്പനികളുടെ റഷ്യയില്‍നിന്നുള്ള വരുമാനത്തിന്റെ ശതമാനം കണക്കാക്കിയുള്ള പിഴ ചുമത്തിയിരിക്കുന്നത്. എന്നാല്‍ എത്രശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത് എന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.

മയക്കുമരുന്ന് ഉപയോഗം, അപകരമായ വിനോദങ്ങള്‍, വീട്ടിലുണ്ടാക്കിയ ആയുധങ്ങളെയും സ്ഫോടക വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍, തീവ്രവാദികളോ തീവ്രവാദികളോ ആയി പ്രഖ്യാപിക്കുന്ന ഗ്രൂപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകള്‍ എന്നിവ ഇല്ലാതാക്കാന്‍ റഷ്യ കമ്പനികളോട് ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: Russian court fines Alphabet's Google and Meta Platforms

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented