Illustration: Aksm
റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്നും ആരോപിച്ച് ഫേസ്ബുക്കിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് റഷ്യ. ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
സര്‍ക്കാരുമായി ബന്ധമുള്ള ടെലിവിഷന്‍ ചാനല്‍ സ്വെസ്ദ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്തി, ഓണ്‍ലൈന്‍ മാധ്യമങ്ങളായ മീഡിയാ ലെന്റ.ആര്‍യു, ഗസെറ്റ.ആര്‍യു എന്നിവയ്ക്ക് ഫേസ്ബുക്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നാണ് റഷ്യ ആരോപിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കാരണം വിശദീകരിക്കാനും ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയോട് റഷ്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ റഷ്യന്‍ ഭരണകൂടത്തിന്റെ നടപടിയെ മെറ്റ പ്ലാറ്റ്‌ഫോംസ് വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയന്ത്രിത അക്കൗണ്ടുകളില്‍ ഫെയ്‌സ്ബുക്ക് നടത്തുന്ന വസ്തുത പരിശോധനയുടേയും ലേബലിങ് പോളിസിയുടെയും ഭാഗമായാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. സാധാരണക്കാരായ റഷ്യക്കാര്‍ മെറ്റയുടെ ആപ്പുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കായും സംഘടിക്കുന്നതിനായും ഉപയോഗിക്കുന്നുണ്ട്.
അവരുടെ ശബ്ദം തുടര്‍ന്നും കേള്‍ക്കാനും എന്തെല്ലാമാണ് സംഭവിക്കുന്നതെന്ന് പങ്കുവെക്കാനും ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും വാട്‌സാപ്പിലൂടെയു മെസഞ്ചറിലൂടെയും അവര്‍ സംഘടിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മെറ്റ ഗ്ലോബല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ്ഗ് പറഞ്ഞു.
ഇതിന് പിന്നാലെ റഷ്യന്‍ മാധ്യമങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യ വിതരണം നടത്തുന്നതിന് മെറ്റ വിലക്കേര്‍പ്പെടുത്തി. ഒപ്പം റഷ്യന്‍ നിയന്ത്രിത മാധ്യമങ്ങള്‍ക്ക് ലേബല്‍ നല്‍കുന്നത് തുടരുമെന്നും നിക്ക് ക്ലെഗ്ഗ് അറിയിച്ചു.
യുക്രൈനുമായി റഷ്യ യുദ്ധമാരംഭിച്ച പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങള്‍. യുക്രൈനെ ആക്രമിക്കാനുള്ള പുടിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ റഷ്യയ്ക്കുള്ളില്‍ തന്നെ പ്രതിഷേധമുയരുകയും ജനങ്ങള്‍ സംഘടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ പിടിയിലാണ്.
Content Highlights: Russia, Ukraine, Facebook ban, Russian media
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..