പ്രകോപനപരമായ പ്രസ്താവനകൾ; റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ദിമിത്രി റോഗോസിനെ പുറത്താക്കി 


2 min read
Read later
Print
Share

ബഹിരാകാശ-പ്രതിരോധ ഉപപ്രധാനമന്ത്രിയായ യുറി ബോറിസോവ് പകരം റോസ്‌കോസ്‌മോസിന്റെ ചുമതലയേല്‍ക്കും. 

ദിമിത്രി റോഗോസിൻ | Photo: IANS

ഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ 'റോസ്‌കോസ്‌മോസി'ന്റെ മേധാവി ദിമിത്രി റോഗോസിനെ പുറത്താക്കി. നാസയ്‌ക്കെതിരെ വിചിത്രമായ പ്രസ്താവനകളും ഭീഷണിയും മുഴക്കിയിരുന്നയാളായിരുന്നു റോഗോസിന്‍. റോസ്‌കോസ്‌മോസിന്റെ ജനറല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് റോഗോസിനെ ഒഴിവാക്കിക്കൊണ്ടുള്ള നടപടിയ്ക്ക് പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ അംഗീകാരം നല്‍കി.

ബഹിരാകാശ-പ്രതിരോധ ഉപപ്രധാനമന്ത്രിയായ യുറി ബോറിസോവ് പകരം റോസ്‌കോസ്‌മോസിന്റെ ചുമതലയേല്‍ക്കും. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകളില്‍ യു.എസിന്റേയും റഷ്യയുടെയും സഞ്ചാരികള്‍ക്ക് പരസ്പരം സൗകര്യം ഒരുക്കുന്നതിന് ഇരുരാജ്യങ്ങളും കരാറിലെത്തിയതായി നാസ വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.

ഈ കരാറിന്റെ ഭാഗമായി റഷ്യന്‍ കോസ്‌മോനട്ടുകള്‍ക്ക് ഭാവിയില്‍ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യാനും നാസയുടെ സഞ്ചാരികള്‍ക്ക് റഷ്യയുടെ സോയൂസ് പേടകത്തില്‍ യാത്ര ചെയ്യാനും പരസ്പരം സൗകര്യമൊരുക്കും.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


2018 മുതല്‍ റോഗോസിനാണ് റോസ്‌കോസ്‌മോസിന്റെ ചുമതല. നാസയുമായുള്ള ബന്ധത്തിന് വിള്ളലേല്‍ക്കും വിധത്തിലുള്ള ഇടപെടലുകളാണ് അദ്ദേഹം നടത്തിയിരുന്നത്.

പാശ്ചാത്യ ബഹിരാകാശ സഞ്ചാരികള്‍ യുദ്ധത്തിനൊരുങ്ങുകയാണെന്ന് ജൂണില്‍ റോഗോസിന്‍ ആരോപിച്ചിരുന്നു. യുക്രൈനിന് വേണ്ടി ലോഖീദ് മാര്‍ട്ടിന്‍, ബോയിങ്, സ്‌പേസ് എക്‌സ് തുടങ്ങിയ കമ്പനികളെ ഇന്‍ഫ്രാറെഡ് റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തത്സമയ വിവരശേഖരണത്തിന് ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഈ വിവര ശേഖരണം യുക്രൈന്‍ സൈന്യത്തിന് വേണ്ടിയാണെന്നും ബാലിസ്റ്റിക് മിസൈലുകളുടെ ഗതി നിര്‍ണയതക്തിനോ റോക്കറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിനോ വേണ്ടി ഉപയോഗിക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.

റഷ്യ യുക്രൈനുമായി യുദ്ധം ആരംഭിച്ച ഘട്ടത്തില്‍ ബഹിരാകാശ നിലയ ദൗത്യത്തില്‍ നിന്ന് പിന്‍മാറുമെന്നും റോഗോസിന്‍ ഭീഷണി മുഴക്കിയിരുന്നു. ബഹിരാകാശ നിലയത്തിന് വേണ്ടിയുള്ള സഹകരണത്തില്‍ നിന്ന് പിന്‍മാറുന്നതിനുള്ള സമയം ഇതിനകം തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അത് ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം റോസ്സിയ 24 ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

നാസയുടെ സഞ്ചാരികള്‍ക്ക് ഭ്രമണപഥത്തിലെത്താന്‍ ചൂല് ഉപയോഗിക്കേണ്ടി വരുമെന്നും ആണവയുദ്ധത്തില്‍ റഷ്യയ്ക്ക് നാറ്റോ രാജ്യങ്ങളെ അര മണിക്കൂറില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നും റോഗോസിന്‍ പറഞ്ഞു. 2014 മുതല്‍ റോഗോസിന് യുഎസ്എ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: Russia fires space chief Dmitry Rogozin

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Apple

1 min

സാംസങ്ങിന്റെ ആധിപത്യം തകര്‍ന്നേക്കും, ലോകത്തില്‍ മുമ്പനാവാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

Sep 2, 2023


elon musk

1 min

ട്വിറ്ററില്‍ ഇനി കഞ്ചാവ് പരസ്യങ്ങളും, കഞ്ചാവിന് അനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍മീഡിയ 

Feb 16, 2023


jio

1 min

ഐഫോണ്‍ 15  വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുമായി ജിയോ

Sep 24, 2023


Most Commented