ബഹിരാകാശ നിലയം പൊളിഞ്ഞുവീഴാറായെന്ന് റഷ്യ; സ്വന്തം നിലയം നിര്‍മിക്കാന്‍ പദ്ധതി


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്‍മാറി സ്വന്തമായി ബഹിരാകാശ നിലയം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ റഷ്യയെന്നാണ് വിവരം

അന്താരാഷ്ട്ര ബഹിരാകാശ നിലയം | Photo - AP

ന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്.) അപകടകരവും ആവശ്യത്തിന് യോജിക്കാത്തതുമായിത്തീര്‍ന്നിരിക്കുന്നുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് മേധാവി യുറി ബോറിസോവ്.. സ്വന്തം ബഹിരാകാശ നിലയം വിക്ഷേപിക്കാനുള്ള പദ്ധതികളുമായി റഷ്യ മുന്നോട്ടുപോവുകയാണ്. 24 വര്‍ഷം പഴക്കമുള്ള ബഹിരാകാശ നിലയത്തിലെ ഉപകരണ തകരാറുകളും പഴക്കം ചെന്ന ഭാഗങ്ങളും അവിടെ കഴിയുന്ന സഞ്ചാരികള്‍ക്ക് അപകടകരമാണെന്ന് യുറി ബോറിസോവ് പറഞ്ഞു.

മറ്റ് പല മേഖലകളിലും എതിര്‍പക്ഷത്ത് നിലകൊള്ളുന്ന യു.എസും റഷ്യയും പരസ്പരം സഹകരിക്കുന്ന അപൂര്‍വം കാര്യങ്ങളിലൊന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. എന്നാല്‍, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെയുണ്ടായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് വേണ്ടിയുള്ള സഹകരണം അവസാനിപ്പിക്കുമെന്ന സൂചനകള്‍ റഷ്യ ഇതിന് മുമ്പ് നല്‍കിയിരുന്നു. എങ്കിലും അത്തരം ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് പിന്‍മാറി സ്വന്തമായി ബഹിരാകാശ നിലയം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ റഷ്യയെന്നാണ് വിവരം. 2024 ന് ശേഷം അതിനുള്ള പദ്ധതിക്ക് തുടക്കമിട്ടേക്കും. 'സാങ്കേതികമായി ഐഎസ്എസ് അതിന്റെ എല്ലാ വാറന്റി പരിധിയും മറികടന്നിട്ടുണ്ട്. ഇത് അപകടരമാണ്.' ബോറിസോവ് പറഞ്ഞു. ഇടിഞ്ഞുവീഴുന്നതിനിടയാക്കുന്ന ഉപകരണ തകരാറുകള്‍ തുടങ്ങിയിട്ടുണ്ട്. വിള്ളലുകള്‍ കാണുന്നുണ്ട് അദ്ദേഹം പറഞ്ഞു.

റഷ്യുടെ ബഹിരാകാശ നിലയം ഭൂമിയുടെ ഭ്രമണ പഥത്തില്‍ ധ്രുവങ്ങളെ ചുറ്റും വിധമാവും വിന്യസിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി റഷ്യയുടെ വലിയ ഭൂപ്രദേശം കാണാനും കോസ്മിക് റേഡിയേഷന്‍ ഉള്‍പ്പടെയുള്ളവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും. 1998-ൽ വിക്ഷേപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 2000-ന് ശേഷം മനുഷ്യരുടെ സ്ഥിരസാന്നിധ്യമുണ്ട്. അമേരിക്കയേയും, റഷ്യയേയും കൂടാതെ, കാനഡ, ജപ്പാന്‍ എന്നിവരും 11 യൂറോപ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കാളികളാണ്. 2030 വരെ നിലയം പ്രവര്‍ത്തിപ്പിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

കഴിഞ്ഞമാസം റഷ്യ തങ്ങളുടെ ബഹിരാകാശ നിലയത്തിന്റെ മാതൃക പുറത്തുവിട്ടിരുന്നു. തങ്ങളോട് സൗഹൃദമുള്ള രാജ്യങ്ങളെ ഇതില്‍ സഹകരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍ തങ്ങളുടെ നേതൃത്വത്തില്‍ ഒരു പദ്ധതിയാണ് റഷ്യ ആഗ്രഹിക്കുന്നത് എന്ന സൂചനയാണ് ഇതു നല്‍കുന്നത്. ചൈന ഉള്‍പ്പടെയുള്ള സൗഹൃദ രാജ്യങ്ങളെ പങ്കാളികളാക്കാനാണ് റഷ്യ കണക്കുകൂട്ടുന്നത്.

അതേസമയം, ചൈന ഇതിനകം സ്വന്തം നിലയം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. 15 വര്‍ഷക്കാലത്തേക്കാണ് ഇതിന്റെ കാലാവധി കണക്കാക്കുന്നത്. നിലവില്‍ ചൈന ഒറ്റയ്ക്കാണ് നിലയം കൈകാര്യം ചെയ്യുന്നത്.

Content Highlights: Russia calls ageing space station dangerous as it plans successor

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented