
Representational Image | Photo: Gettyimages
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്സ് മൂന്നു ദിവസത്തെ സൗജന്യ റോബോട്ടിക്ക്സ് ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജനുവരി 13, 14, 15 എന്നീ മൂന്നു ദിവസങ്ങളിലായി തൃശൂരിലാണ് വ്യവസായിക ഓട്ടോമേഷനില്‍ ഓരോ ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
വ്യവസായിക ഓട്ടോമേഷനില്‍ പ്രമുഖരായ മുംബൈ കേന്ദ്രീകരിച്ചുള്ള അബ്സല്യൂട്ട് മോഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യവസായിക ഓട്ടോമേഷനില്‍ പരിചയ സമ്പന്നരായ അലിസ്റ്റര്‍ ഡിസില്‍വയും ടീമുമായിരിക്കും സെഷനുകള്‍ നയിക്കുക. എംഎസ്എംഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ്.പ്രകാശ്, ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയക്കര എന്നിവര്‍ യഥാക്രമം 13-നും 14-നും സെഷനുകള്‍ ഉദ്ഘാടനം ചെയ്യും.
ഓരോ ദിവസവും നാലു മണിക്കൂര്‍ നീണ്ട സെഷനില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെട്ട 24 പേര്‍ക്ക് വീതം വ്യവസായിക വിദഗ്ധരില്‍ നിന്നും പരിശീലനം ലഭിക്കും.
ശില്‍പശാലയിലൂടെ ഉല്‍പ്പാദനം, ഓട്ടോമൊബൈല്‍, റെസ്റ്റോറന്റ് ശൃംഖലകള്‍ തുടങ്ങിയ വ്യവസായങ്ങളിലെ ഉല്‍പാദന, പാക്കേജിംഗ് ലൈനുകളിലെ ഓട്ടോമേഷന്‍ സംബന്ധിച്ച് പരിശീലിപ്പിക്കും. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്, മെക്കാട്രോണിക്‌സ് എന്നിവയിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് നവയുഗ റോബോട്ടിക്‌സിനെക്കുറിച്ചുള്ള അറിവ് നവീകരിക്കാനും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കാനും ശില്‍പ്പശാല സഹായിക്കും.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും http://bit.ly/inekriawa സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് +91 7356333471 നമ്പറില്‍ വിളിക്കുകയോ info@inkerrobotics.com മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സെഷനുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മൂന്നു ദിവസത്തേക്ക് ആകെ 72 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച (ജനുവരി 11) വരെ രജിസ്റ്റര്‍ ചെയ്യാം. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അപേക്ഷിക്കാം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..