ടോയ്‌ലറ്റില്‍ യുവതിയുടെ ചിത്രമെടുത്ത് വാക്വം ക്ലീനര്‍; ചിത്രങ്ങള്‍ ഓൺലൈനിൽ ചോർന്നു


ഐ റോബോട്ടിന്റെ റൂംബാ ജെ7 വാക്വം ക്ലീനര്‍ റോബോട്ടിലാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയുണ്ടായത്.

iRobot's Roomba J7 | Photo: IRobot India

വീടിനകം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന റോബോട്ട് വാക്വം ക്ലീനര്‍ യുവതി ടോയ്‌ലറ്റില്‍ ഇരിക്കുന്ന ദൃശ്യം ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ പകര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈ ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വരികയും ചെയ്തു. 2020-ല്‍ വെനെസ്വലയിലാണ് സംഭവം. ഐ റോബോട്ടിന്റെ റൂംബാ ജെ7 വാക്വം ക്ലീനര്‍ റോബോട്ടിലാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയുണ്ടായത്. എം.ഐ.ടി. ടെക്ക് റിവ്യൂ വെബ്‌സൈറ്റാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

വീടിനുള്ളില്‍ പലയിടങ്ങളില്‍ നിന്നായി വാക്വം ക്ലീനര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സ്‌കേല്‍ എ.ഐ. എന്ന സ്റ്റാര്‍ട്ട്അപ്പിലെ ജീവനക്കാര്‍ വഴിയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എ.ഐ. ഉപകരണങ്ങളെ പരിശീലിപ്പിക്കുന്നതിന് വീഡിയോകളും ചിത്രങ്ങളും ശബ്ദങ്ങളുമെല്ലാം ലേബല്‍ ചെയ്യുന്ന കരാര്‍ അടിസ്ഥാനത്തിലുള്ള സേവനം നല്‍കുന്ന സ്റ്റാര്‍ട്ട്അപ്പ് ആണ് സ്‌കേല്‍ എ.ഐ..

Photo: technologyreview.com

ലോകത്തെ ഏറ്റവും വലിയ റോബോട്ടിക് വാക്വം ക്ലീനര്‍ നിര്‍മാതാക്കളാണ് ഐറോബോട്ട്. 1700 കോടി ഡോളറിന് ആമസോണ്‍ ഏറ്റെടുക്കാനൊരുങ്ങുന്ന കമ്പനിയാണിത്. 2020-ല്‍ നിര്‍മാണഘട്ടത്തിലിരുന്ന ഈ വാക്വം ക്ലീനര്‍ ഉപയോഗിച്ച് നോക്കുന്നതിന് യുവതിയുടെ വീട്ടില്‍ എത്തിച്ചത്. ചിത്രങ്ങള്‍ റൂംബാ വാക്വം ക്ലീനര്‍ പകര്‍ത്തിയതാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ എടുക്കുന്നതടക്കം വാക്വം ക്ലീനര്‍ ശേഖരിക്കുന്ന ഡാറ്റ എങ്ങനെയെല്ലാമാണ് ഉപയോഗിക്കുക എന്ന് ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്ന് കമ്പനി പറയുന്നു.

വാക്വം ക്ലീനര്‍ ശേഖരിക്കുന്ന ഡാറ്റ ലേബല്‍ ചെയ്യാന്‍ കരാറെടുത്ത സ്‌കെയില്‍ എ.ഐ. വഴി ചിത്രങ്ങള്‍ ചോരുകയും സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. ഇതോടെ ഐറോബോട്ട് സ്‌കേല്‍ എ.ഐയുമായുള്ള സഹകരണം അവസാനിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സാധാരണ ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ അതിസുരക്ഷിതമായ ക്ലൗഡ് സേവനങ്ങളില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ശേഖരിക്കാറുള്ളത്. ഇവിടെ അതുണ്ടായില്ല. എന്തായാലും സംഭവം ഇത്തരം ഉപകരണങ്ങളിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിക്കുന്നതിന് ഇടയാക്കിയിരിക്കുകയാണ്.

Content Highlights: Robot Vacuum Cleaner captured a photo of a women sitting in toilet, leaked on social media

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented