രജനീകാന്തിന്റെ യന്തിരൻ ‘സിനിമാ ടെക്നിക് അല്ലേയെന്നും സൗദി അറേബ്യൻ പൗരത്വമുള്ള ‘സോഫിയ’ റോബോട്ട് ഹോങ്കോങ്ങ് കമ്പനിയുടെ നിർമിതിയല്ലേ എന്നും ചിന്തിക്കുന്നവരോട്. ഇവിടെ തൃശ്ശൂരിൽ നാലുയുവാക്കൾ ചേർന്ന് ഒരു നാടൻ യന്തിരനെ നിർമിച്ചിരിക്കുന്നു. പേര് ‘ഇൻകർ ആൾട്ടൺ’. പേരിൽ വിദേശിച്ചുവയുണ്ടെങ്കിലും തനി നാടനാണ് ഈ യന്തിരൻ. ഇതിന്റെ ഹാർഡ്വേറും സോഫ്റ്റ്വേറും ഉൾപ്പെടെ എല്ലാഭാഗങ്ങളും നിർമിച്ചത് കേരളത്തിലാണ്.
ഐ.ടി. പ്രൊഫഷണലുകളായ മൂന്നുപേരും ഒരു ചരിത്ര ബിരുദാനന്തര ബിരുദധാരിയും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഇവർ തൃശ്ശൂരിൽ തുടങ്ങിയ ഇൻകർ റോബോട്ടിക് എന്ന സ്ഥാപനത്തിലായിരുന്നു നിർമാണം. ബെൻസൺ തോമസ് ജോർജ്, രാഹുൽ പി.വി., അനുരാഗ്. കെ.അയ്യർ, ഷബീർ കാദർ എന്നിവരാണ് സംരംഭകർ. ത്രിഡി പ്രിന്റിങ്ങ് സംവിധാനമുപയോഗിച്ചായിരുന്നു നിർമാണം.
നാലരയടിയിലേറെ ഉയരമുള്ള യന്തിരന് 14 കിലോഗ്രാം ഭാരമുണ്ട്. വിദൂരനിയന്ത്രണ സംവിധാനമുള്ള് റോബോട്ടിന് ഓഫീസുകളിൽ എത്തുന്നവരെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും സ്വീകരിച്ചാനയിക്കാനും കുടിക്കാൻ വെള്ളമെടുത്ത് കൊടുക്കാനും കഴിയും.
റോബോട്ടിന് വിദേശത്തെ ഒരു സ്കൂളിേലക്ക് ഒാർഡർ ലഭിച്ചതായി നിർമാതാക്കൾ പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..