പൊതുവിദ്യാലയങ്ങളിലെ കൈറ്റ് - ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക് ലാബുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികൾ ഒരുക്കിയ പ്രോജക്ടുകൾ കാണുന്നു.
തിരുവനന്തപുരം: റോബോട്ടിക്സില്‍ ഉള്‍പ്പെടെ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റം തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കൈറ്റ് - ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളില്‍ റോബോട്ടിക് ലാബുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകത്തെവിടെയുമുള്ള അറിവ് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നേട്ടമായി മാറ്റാന്‍ കഴിയണം. പുത്തന്‍ സാങ്കേതിക വിദ്യയായ നിര്‍മിതബുദ്ധിയും റോബോട്ടിക്സും അറിയുന്നതില്‍ നമ്മുടെ കുട്ടികള്‍ പുറകിലാകരുത്. ഈ നേട്ടം ഇനി കാലാനുസൃതമാക്കണം. അതിന്റെ ഭാഗമാണ് റോബോട്ടിക്സ് കിറ്റുകള്‍ നല്‍കുന്നത്. അപകടകരമായ തൊഴില്‍മേഖല ഏറ്റെടുക്കുന്നതോടെ എല്ലാ രംഗത്തും റോബോട്ടിക് വ്യാപിക്കുന്നു. - മുഖ്യമന്ത്രി പറഞ്ഞു.
2000 സ്കൂളുകള്‍ക്ക് 9000 കിറ്റുകളാണ് വിതരണം ചെയ്തത്. പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ 60,000 കുട്ടികള്‍ക്ക് പരിശീലനം നല്‍കും. വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് മുഖ്യമന്ത്രി കണ്ടു.മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ.ജീവന് ബാബു, കൈറ്റ് സി.ഇ.ഒ. അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.
Content Highlights: robertic labs opened in schools
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..