Photo: Twitter/Virgin Orbit
ബ്രിട്ടീഷ് ശതകോടീശ്വര വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്റെ റോക്കറ്റ് കമ്പനിയായ വിര്‍ജിന്‍ ഓര്‍ബിറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സാമ്പത്തികബാധ്യത മൂലം പാപ്പരായ വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ സ്വത്തുക്കള്‍ മൂന്ന് വ്യോമയാന കമ്പനികള്‍ക്ക് വിറ്റു.
1.61 കോടി ഡോളറിന് കാലിഫോര്‍ണിയയിലെ ലോങ് ബീച്ചിലുള്ള കമ്പനി ആസ്ഥാനം ലേലം ചെയ്തു. വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ കോസ്മിക് ഗേള്‍ എന്ന് വിളിപ്പേരുള്ള 747 ജെറ്റ് വിമാനം 1.7 കോടി ഡോളറിന് സ്ട്രാറ്റോ ലോഞ്ച് വാങ്ങി.
ജനുവരിയിലാണ് വിര്‍ജിന്‍ ഓര്‍ബിറ്റ് തങ്ങളുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം നടപ്പിലാക്കിയത്. ഉപഗ്രഹം ബഹിരാകാശത്തെത്തിയെങ്കിലും ലക്ഷ്യമെത്തുന്നതിന് മുമ്പ് അത് താഴെ വീണു.

കാലിഫോര്‍ണിയയിലെ മൊഹാവെയിലുള്ള കമ്പനിയുടെ നിര്‍മാണ ശാല 27 ലക്ഷം ഡോളറിന് വാസ്റ്റ് സ്‌പേസിന്റെ ഉപസ്ഥാപനമായ ലോഞ്ചര്‍ ഏറ്റെടുത്തു. സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് ഏപ്രിലില്‍ തന്നെ കമ്പനി 85 ശതമാനം ജീവനക്കാരെയും (675 പേരെ) പിരിച്ചുവിട്ടിരുന്നു.
അതേസമയം, നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്ന വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആറ് റോക്കറ്റുകളുടെ അവകാശം ഇതുവരെ വിറ്റഴിച്ചിട്ടില്ല.
2017-ലാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ വിര്‍ജിന്‍ ഓര്‍ബിറ്റിന് തുടക്കമിട്ടത്. 2021-ലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ആരംഭിക്കുന്നത്. കാലിഫോര്‍ണിയില്‍ വെച്ചാണ് വിര്‍ജിന്‍ ഓര്‍ബിറ്റിന്റെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് രൂപകല്‍പന ചെയ്തത്. വിമാനത്തില്‍ ആകാശത്തേക്കുയര്‍ത്തുന്ന റോക്കറ്റ് ആകാശത്തുവെച്ച് ബഹിരാകാശത്തേക്ക് വിക്ഷേപിക്കും വിധമായിരുന്നു ഇതിന്റെ രൂപകല്‍പന.
Content Highlights: Richard Branson's rocket company Virgin Orbit sold
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..