ഇന്‍ഫ്രാറെഡ് ലൈറ്റിലൂടെ 30 മീറ്റര്‍ വയര്‍ലെസായി ഊര്‍ജം കടത്തിവിട്ട് ഗവേഷകര്‍


The experimental setup. (Jinyong Ha, Sejong University)

ചാര്‍ജര്‍ കേബിളില്ലാതെ കയ്യില്‍ കൊണ്ടുനടക്കുന്ന ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നൊരു കാലം ചിലപ്പോള്‍ അധികം വൈകാതെ തന്നെ യാഥാര്‍ത്ഥ്യമായേക്കും. അതിനായി, പുതിയൊരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെട്ടിരിക്കുകയാണ്.

ദക്ഷിണ കൊറിയയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇന്‍ഫ്രാറെഡ് ലേസര്‍ ലൈറ്റ് ഉപയോഗിച്ച് ഊര്‍ജം കടത്തിവിട്ടത്. 30 മീറ്റര്‍ ദൂരം 400 മെഗാവാട്ട് പ്രകാശം സുരക്ഷിതമായി കടത്തിവിടുകയും അതുപയോഗിച്ച് ഒരു എല്‍.ഇ.ഡി പ്രകാശിപ്പിക്കുകയും ചെയ്തു.

ഈ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഭാവിയില്‍ സ്മാര്‍ട്‌ഫോണുകള്‍ പോലുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചേക്കും. തികച്ചും സുരക്ഷിതമായ രീതിയിലാണ് ഇത് ചെയ്യുന്നത്. ഒരു ട്രാന്‍സ്മിറ്ററും റിസീവറും അടങ്ങുന്നതാണ് ഈ സംവിധാനം.

മുമ്പുണ്ടായ പരീക്ഷണങ്ങളില്‍ വയര്‍ലെസ് ആയി കടത്തിവിടുന്ന ഊര്‍ജം സ്വീകരിക്കാന്‍ ഒരു സ്ഥലത്ത് സ്ഥിരമായി സ്ഥാപിച്ച ഉപകരണം ആവശ്യമായിരുന്നു. എന്നാല്‍ ഡിസ്ട്രിബ്യൂട്ടഡ് ലേസര്‍ ചാര്‍ജിങില്‍ ട്രാന്‍സ്മിറ്ററും റിസീവറും പരസ്പരം നേരിട്ട് കാണുന്നയിടത്തായാല്‍ മതി. ദക്ഷിണ കൊറിയയിലെ സെജോങ് സര്‍വകലാശാലയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ജിന്യോങ് ഹാ പറഞ്ഞു.

ഉപയോഗത്തിലില്ലാത്തപ്പോള്‍ റിസീവറിനും ട്രാന്‍സ്മിറ്ററിനും ഇടയില്‍ തടസങ്ങള്‍ എന്തെങ്കിലും വന്നാല്‍ ഉടന്‍തന്നെ ലേസര്‍ കുറഞ്ഞ പവര്‍ മോഡിലേക്ക് മടങ്ങുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യും.

ഡിസ്ട്രിബ്യൂട്ടഡ് ലേസര്‍ ചാര്‍ജിങ് എന്നാണ് ഈ സംവിധാനത്തിന് നല്‍കിയിരിക്കുന്ന സാങ്കേതിക നാമം. മുമ്പുണ്ടായ സമാന പരീക്ഷണങ്ങളേക്കാള്‍ സുരക്ഷിതവും കൂടുതല്‍ മുന്നേറ്റമുണ്ടാക്കിയതുമാണ് ഇപ്പോഴത്തെ സംവിധാനം.

മുമ്പുണ്ടായ പരീക്ഷണങ്ങളില്‍ വയര്‍ലെസ് ആയി കടത്തിവിടുന്ന ഊര്‍ജം സ്വീകരിക്കാന്‍ ഒരു സ്ഥലത്ത് സ്ഥിരമായി സ്ഥാപിച്ച ഉപകരണം ആവശ്യമായിരുന്നു. എന്നാല്‍ ഡിസ്ട്രിബ്യൂട്ടഡ് ലേസര്‍ ചാര്‍ജിങില്‍ ട്രാന്‍സ്മിറ്ററും റിസീവറും പരസ്പരം നേരിട്ട് കാണുന്നയിടത്തായാല്‍ മതി. ദക്ഷിണ കൊറിയയിലെ സെജോങ് സര്‍വകലാശാലയില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ജിന്യോങ് ഹാ പറഞ്ഞു.

സ്മാര്‍ട് ഹോം ഐഒടി ഉപകരണങ്ങളിലേക്കും ഷോപ്പിങ് മാളുകളിലും മറ്റുമുള്ള വലിയ ഡിസ്‌പ്ലേകളിലേക്കും വയര്‍ലെസ് ആയി വൈദ്യുതി കടത്തി വിടാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു.


Content Highlights: Researchers could transmit power wirelessly using infrared light

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented