photo: ap
ഈയടുത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്പന്നങ്ങളുടെ നിര്‍മാണം ചൈനയില്‍ നിന്നും മാറ്റാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയ്ക്ക് പകരം ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യങ്ങളിലേയ്ക്ക് ഉത്പാദനം മാറ്റാനുള്ള നീക്കങ്ങളാണ് ആപ്പിള്‍ നടത്തുന്നത്. ചൈനയ്ക്ക് പകരമായി വിയറ്റ്നാമിലും ഇന്ത്യയിലും ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരങ്ങള്‍.
ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ കീഴിലുള്ള തായ് വാൻ അസംബ്ലര്മാരെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ചൈനയിലെ ഐഫോണ്‍ സിറ്റി പ്ലാന്റില്‍ നവംബറില്‍ നടന്ന തൊഴിലാളി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ആപ്പിളിന്റെ നീക്കങ്ങള്‍. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
വേതനത്തെച്ചൊല്ലിയാണ് ജീവനക്കാരുടെ പ്രതിഷേധം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാന്റിലെ പ്രതിഷേധങ്ങള്‍ ഐഫോണ്‍ 14ന്റെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ചൈനയിലെ കോവിഡ് നിയന്ത്രങ്ങളും തിരിച്ചടിയായി.
Content Highlights: report says Apple plans to move production out of China
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..