ജിയോ
കൊച്ചി: റിലയന്‍സ് ജിയോ 2026 സാമ്പത്തിക വര്‍ഷത്തോടെ വരുമാന വിപണി വിഹിതം (ആര്‍എംഎസ്) 47 ശതമാനമായി വര്‍ധിപ്പിച്ച് വരിക്കാരുടെ എണ്ണം 50 കോടി കടക്കുമെന്ന് സാന്‍ഫോര്‍ഡ് സി. ബേണ്‍സ്‌റ്റൈന്‍ പറഞ്ഞു. ജിയോ വിപണി വിഹിതം നേടുന്നത് തുടരുമെന്നും 2025 സാമ്പത്തിക വര്‍ഷത്തോടെ 49.0-50.0 കോടി വരിക്കാരെ സ്വന്തമാക്കുമെന്നും 2026 സാമ്പത്തിക വര്‍ഷത്തോടെ ഇത് 50.6 കോടിയായി ഉയരുമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനമായ സാന്‍ഫോര്‍ഡ് സി. ബേണ്‍സ്‌റ്റൈന്‍ കണക്കാക്കുന്നു.
ജിയോ പ്ലാറ്റ്‌ഫോമിലെ 33% ഓഹരികള്‍ക്കായി 2000 കോടി ഡോളറാണ് വിദേശ നിക്ഷേപമായെത്തിയത്. ഇതില്‍ 18 ശതമാനം മെറ്റാ, ഗൂഗിള്‍ പോലുള്ള പ്രധാന നിക്ഷേപകരും 15 ശതമാനം സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും (Vista, KKR, Silverlake, PIF... etc) ഉള്‍പ്പെടുന്നു. സാധാരണ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ ഹോള്‍ഡിംഗ് പിരിയഡ് നാല് വര്‍ഷമാണ്. ജൂണ്‍/ജൂലായ് മാസങ്ങളിലെ റിലയന്‍സ് ഇന്‍സ്ട്രീസ് ലിമിറ്റഡ് വാര്‍ഷിക ജനറല്‍ മീറ്റിങില്‍ കൂടുതല്‍ ചില നിക്ഷേപകര്‍ എക്സിറ്റിന് വേണ്ടി ശ്രമിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബേണ്‍സ്‌റ്റൈന്‍ പറയുന്നു.
വോഡഫോണ്‍ ഐഡിയ തുടര്‍ച്ചയായി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിലും 2026 ഓടെ ഇന്ത്യയിലെ ടെലികോം മേഖല കൂടുതല്‍ ബലപ്പെടുമെന്നാണ് ബേണ്‍സ്റ്റൈന്റെ വിലയിരുത്തല്‍. മുന്‍നിര കമ്പനികളായ ജിയോയും എയര്‍ടെലും യഥാക്രമം 48%, 35% എന്നിങ്ങനെ വിപണി വിഹിതം നേടുമെന്നും ഇവര്‍ കണക്കാക്കുന്നു,
ബേണ്‍സ്‌റ്റൈന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഉയര്‍ന്ന ഡിജിറ്റല്‍/ഡാറ്റ ഉപഭോഗത്തിനിടയിലും മൊബൈല്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനിയും വളര്‍ച്ചയ്ക്ക് വലിയ സാധ്യതകള്‍ ഉണ്ട്. യുവാക്കളുടെ എണ്ണം സ്മാര്‍ട്ട്ഫോണ്‍ / ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലുള്ള വര്‍ധനവ് എന്നിവ ഇതിന് സഹായകമായ ഘടകങ്ങളാണ്.
ഇന്ത്യയിലെ 62 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളില്‍ 80% വും ടയര്‍ 2+ മേഖലകളില്‍ നിന്നാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ 4G ഡാറ്റാ നിരക്കും ($0.15/GB), ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ഡാറ്റ ഉപഭോഗവും (10 GB/മാസം) ഇന്ത്യയിലാണ്.
Content Highlights: reliance jio will cross 50 crore user base in 2026 sanford c bernstein
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..